Business

2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തി

3.62 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു, 1.8 ലക്ഷം കോടിക്കുള്ളത് തിരിച്ചെത്തി

MV Desk

മുംബൈ: 2000 രൂപ നോട്ടുകൾ പിൻവലിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ, പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ പകുതിയും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 3.62 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളാണ് നിരോധന സമയത്ത് പ്രചാരത്തിലുണ്ടായിരുന്നത്, ഇതിൽ 1.8 ലക്ഷം കോടിക്കുള്ളത് തിരിച്ചെത്തിക്കഴിഞ്ഞു.

തിരിച്ചു കിട്ടിയതിൽ 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായാണ് വന്നതെന്നും ആർബിഐ. നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാൻ സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്