Business

റിലയൻസ് റീട്ടെയിലിൽ 2,069.50 കോടി രൂപ നിക്ഷേപിക്കാൻ കെകെആർ

ഈ നിക്ഷേപം ആർആർവിഎല്ലിനെ 8.361 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാക്കി മാറ്റും

മുംബൈ: ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ 2,069.50 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം ആർആർവിഎല്ലിനെ 8.361 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാക്കി മാറ്റും.

2020-ൽ കെകെആർ, ആർആർവിഎല്ലിൽ 5,550 കോടി രൂപ നിക്ഷേപിച്ചിരുന്നു, ഈ പുതിയ നിക്ഷേപത്തോടെ 0.25% ഉടമസ്ഥാവകാശം കൂടി കെകെആറിന് ലഭിക്കും. ഇതോടെ മൊത്തം ഉടമസ്ഥാവകാശം 1.42% ആകും. വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. പ്രീ-മണി ഇക്വിറ്റി മൂല്യം 4.21 ലക്ഷം കോടി രൂപയായിരുന്നു.

പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ എന്നിവയ്ക്കായി 18,500-ലധികം സ്റ്റോറുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ 267 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരികയാണ് ആർആർവിഎൽ. ഉപഭോക്താക്കളെയും ചെറുകിട ബിസിനസുകളെയും പിന്തുണച്ചും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കമ്പനികളുമായി സഹകരിച്ചും ഇന്ത്യൻ റീട്ടെയിൽ മേഖല മികച്ചതാക്കുക എന്നതാണ് ആർആർവിഎല്ലിന്‍റെ ലക്‌ഷ്യം. 1976-ൽ സ്ഥാപിതമായ കെകെആറിന് 519 ബില്യൺ ഡോളർ ആസ്തിയുണ്ട്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ