ജർമനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍ Freepik
Career

ജർമനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍

12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജർമന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയില്‍ താമസിക്കാന്‍ തയാറുള്ളവരുമാകണം അപേക്ഷകർ

ജർമനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ ഇരുപതോളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ സര്‍ക്കാറിന്‍റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്‍റർനാഷണൽ ടാലന്‍റ്സ് (HiH) പ്രോഗ്രമിന്‍റെ ഭാഗമായി ഇന്തോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്‍റ്.

ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സില്‍ അംഗീകൃത ഡിപ്ലോമ/ഐടിഐ (ITI)/ബിടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല.

ഇലക്ട്രിക്കൽ & കൺട്രോൾ എൻജിനീയറിങ്, മെഷീന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരാകണം അപേക്ഷകര്‍. ജർമന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1, A2, B1, B2) മുന്‍ഗണന. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട്, ഭാഷായോഗ്യത പരീക്ഷയുടെ ഫലം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണം.

12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജർമന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയില്‍ താമസിക്കാന്‍ തയാറുള്ളവരുമാകണം അപേക്ഷകര്‍. ജർമനിയിലെ ജോബ് മാര്‍ക്കറ്റിന് ആവശ്യമായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനുളള സുരക്ഷിതവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമാണ് (HiH). ബി-വണ്‍ വരെയുളള ജർമന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസിങ്, ജോബ് മാച്ചിങ്, അഭിമുഖങ്ങള്‍, ജർമനിയിലെത്തിയ ശേഷമുളള ഇന്‍റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർഥികള്‍ക്ക് ലഭിക്കുന്നു.

ഇതുവഴിയുളള റിക്രൂട്ട്മെന്‍റ് ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി