Career

കാലടിയില്‍ വനിതകള്‍ക്ക് മാത്രമായി തൊഴില്‍മേള

കാലടി: വനിതകള്‍ക്കു സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി എറണാകുളം ജില്ലയിലെ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍റ് ടെക്‌നോളജിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കേരള നോളജ് എക്കോണമി മിഷന്‍ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ചാണു തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച  രാവിലെ എട്ട് മുതലാണു മേള. 

നോളജ് മിഷന്‍റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. തൊഴില്‍ മേള വേദിയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി.എം. റെജീന അറിയിച്ചു. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡി ഡബ്ല്യു എം എസ് (DWMS - Digital Workforce Management System) ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്‌ടേഷന്‍ പൂര്‍ത്തിയാക്കാം. മേളയില്‍ പങ്കെടുക്കുന്ന തൊഴില്‍ദാതാക്കളും ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ / ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് kshreekdisc.ekm@gmail.com എന്ന ഇമെയില്‍ വഴി ആശയവിനിമയം നടത്താം. ഡി ഡബ്ല്യു എം എസ് പോര്‍ട്ടല്‍ വഴി സോഫ്റ്റ് സ്‌കില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ഥികളെ പ്രാദേശികാടിസ്ഥാനത്തില്‍ തൊഴില്‍ ദാതാക്കള്‍ക്ക് ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാരുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നോളജ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുക - 8848591103

അയോധ്യ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| video

അറ്റകുറ്റപ്പണി: മുംബൈ വിമാനത്താവളം ഇന്ന് 6 മണിക്കൂറോളം അടച്ചിടും

ബിപിസിഎൽ പ്ലാന്‍റിൽ ഡ്രൈവര്‍മാർ മിന്നൽ പണിമുടക്കിൽ: 7 ജില്ലകളിലേക്കുള്ള എല്‍പിജി സർവീസുകൾ മുടങ്ങി

കാരക്കോണം മെഡിക്കൽ കോളെജ് കോഴ: ഇഡി കുറ്റപത്രം നൽകി

3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും