ജർമനിയിലും ഓസ്ട്രിയയിലും നഴ്സുമാര്‍ക്ക് അവസരം; അപേക്ഷിക്കാൻ ഇനിയധികം സമയമില്ല ODEPC
Career

ജർമനിയിലും ഓസ്ട്രിയയിലും നഴ്സുമാര്‍ക്ക് അവസരം; അപേക്ഷിക്കാൻ ഇനിയധികം സമയമില്ല

മൂന്നു ലക്ഷം രൂപ ശമ്പളം, വിസയും ടിക്കറ്റും സൗജന്യം, മെഡിക്കൽ അലവൻസും ഇൻഷ്വറൻസും ലഭിക്കും. അവസാന തീയതി മേയ് 25.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. അഞ്ഞൂറോളം ഒഴിവുകളാണുള്ളത്. ജര്‍മന്‍ ഭാഷയില്‍ ബി1/ ബി2 ലെവല്‍ പാസായവർക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

ഓസ്ട്രിയയിൽ വിവിധ ആശുപത്രികളിൽ 2.35 ലക്ഷം രൂപ മുതൽ 3.60 ലക്ഷം രൂപ വരെ ശമ്പളത്തിലായിരിക്കും നിയമനം. യോഗ്യത: നഴ്സിംഗ് ബിരുദം. പ്രായം: 30 കവിയരുത്.

ജര്‍മനിയിൽ വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലും ഓള്‍ഡ് ഏജ് ഹോമുകളിലും ഒഴിവുണ്ട്. രണ്ടുവര്‍ഷത്തെ കരാര്‍ വ്യവസ്ഥയിൽ ലഭിക്കുന്ന നിയമനം പിന്നീട് നീട്ടാൻ സാധ്യതയുണ്ട്. ശമ്പളം 2.15 ലക്ഷം രൂപ മുതൽ 3.60 ലക്ഷം രൂപ വരെ. യോഗ്യത: നഴ് സിംഗിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ. പ്രായം: 40 കവിയരുത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 38 മണിക്കൂറായിരിക്കും പ്രവൃത്തിസമയം. കൂടാതെ മെഡിക്കല്‍ അലവന്‍സ്, ഇന്‍ഷ്വറന്‍സ്, സൗജന്യ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും.

വിശദവിവരങ്ങള്‍ https://odepc.kerala.gov.in എന്ന വെബ്സൈറ്റില്‍. ബയോഡേറ്റ, ജര്‍മന്‍ ലാംഗ്വേജ് ബി1/ ബി2 സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ gm@odepc.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യണം. ജര്‍മനിയിലേക്ക് അപേക്ഷിക്കുന്നവര്‍ സബ്ജക്ട് ലൈനില്‍ 'B1/B2 Nurse to Germany' എന്ന് വ്യക്തമാക്കണം. അവസാന തീയതി: ഈ മേയ് 25. ഫോണ്‍: +91 471 2329441/2/3/5.

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു