യുകെ യില്‍ നഴ്സാകാം; നോര്‍ക്ക റിക്രൂട്ട്മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം Representative image
Career

യുകെ യില്‍ നഴ്സാകാം; നോര്‍ക്ക റിക്രൂട്ട്മെന്‍റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം വേണം.

നീതു ചന്ദ്രൻ

യുകെയിൽ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബിഎസ് സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസയോഗ്യതയും IELTS/ OET യുകെ സ്കോറും, മെന്‍റല്‍ ഹെല്‍ത്തില്‍ CBT യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സൈക്യാട്രി സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം.

uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20 നകം അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ