system analyst jobs 
Career

റൂസയിൽ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു

അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി

Reena Varghese

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

ശമ്പള സ്‌കെയിൽ 59300-120900 (PR 22360-37940). സർക്കാർ എൻജിനീയറിംഗ്/ ആർട്‌സ് ആൻഡ് സയൻസ് കോളെജുകളിൽ ഉള്ളവർക്കും സർക്കാർ പോളിടെക്‌നിക്കുകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. ഒന്നിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. എൻജിനിയറിങിൽ ബിരുദാനന്തര ബിരുദം (കംപ്യൂട്ടർ/ഐ.റ്റി), PFMS -ലെ പരിചയം എന്നിവ അഭിലഷണീയമാണ്.

താൽപര്യമുള്ളവർ റൂസ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളെജ് ക്യാംപസ് പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, keralarusa@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ/പ്രൊജക്റ്റ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച