Editorial

ക​​രു​​ത്ത് നി​​ല​​നി​​ർ​​ത്തി ബി​​ജെ​​പി

​​വട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ബി​​ജെ​​പി​​യു​​ടെ സ്വാ​​ധീ​​ന​​ത്തി​​ന് ഒ​​രു കു​​റ​​വും സം​​ഭ​​വി​​ക്കു​​ന്നി​​ല്ല എ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന​​താ​​ണ് ത്രി​​പു​​ര, നാ​​ഗാ​​ലാ​​ൻ​​ഡ്, മേ​​ഘാ​​ല​​യ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​ടെ ഫ​​ലം. അ​​ടു​​ത്ത വ​​ർ​​ഷം ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കാ​​നി​​രി​​ക്കെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കും പാ​​ർ​​ട്ടി​​ക്കും ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​തു​​മാ​​ണി​​ത്. ത്രി​​പു​​ര​​യി​​ലെ വി​​ജ​​യം നി​​ല​​നി​​ർ​​ത്താ​​ൻ പാ​​ർ​​ട്ടി​​ക്കു ക​​ഴി​​ഞ്ഞ​​ത് പു​​തി​​യ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ഒ​​ട്ടും ചെ​​റി​​യ കാ​​ര്യ​​മ​​ല്ല. മൂ​​ന്നു പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ൾ മു​​ൻ​​നി​​ർ​​ത്തി വേ​​ണം ബി​​ജെ​​പി​​യു​​ടെ വി​​ജ​​യ​​ത്തെ കാ​​ണാ​​ൻ.

ഒ​​ന്ന് അ​​വ​​രു​​ടെ പാ​​ർ​​ട്ടി​​യി​​ൽ ത​​ന്നെ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ്. ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​രം ഉ​​യ​​രു​​ന്ന ത​​ല​​ത്തി​​ലേ​​ക്കു പ്ര​​ശ്ന​​ങ്ങ​​ൾ വ​​ള​​ർ​​ന്ന​​പ്പോ​​ഴാ​​ണ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മേ​​യി​​ൽ ബി​​പ്ല​​വ് കു​​മാ​​ർ ദേ​​ബി​​നെ മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തു നി​​ന്നു മാ​​റ്റി പ്രൊ​​ഫ​​ഷ​​ൻ കൊ​​ണ്ട് ദ​​ന്ത ഡോ​​ക്റ്റ​​റാ​​യി​​രു​​ന്ന സം​​സ്ഥാ​​ന​​ത്തെ മു​​ൻ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ മ​​ണി​​ക് സാ​​ഹ​​യെ ആ ​​ക​​സേ​​ര​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന​​ത്. കേ​​ന്ദ്ര മ​​ന്ത്രി പ്ര​​തി​​മ ഭൗ​​മി​​ക് അ​​ട​​ക്കം പാ​​ർ​​ട്ടി​​യി​​ലെ ക​​രു​​ത്ത​​രാ​​യ പ​​ല​​രെ​​യും മാ​​റ്റി​​നി​​ർ​​ത്തി​​യാ​​യി​​രു​​ന്നു സാ​​ഹ​​യെ ഭ​​ര​​ണം‌ ഏ​​ൽ​​പ്പി​​ച്ച​​ത്. സാ​​ഹ​​യു​​ടെ ക്ലീ​​ൻ ഇ​​മേ​​ജും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പാ​​ർ​​ട്ടി​​യെ തു​​ണ​​ച്ചെ​​ന്നാ​​ണ് ഒ​​ടു​​വി​​ൽ തെ​​ളി​​ഞ്ഞ​​ത്. ബി​​പ്ല​​വ് കു​​മാ​​ർ ദേ​​ബി​​ന്‍റെ കാ​​ല​​ത്ത് പാ​​ർ​​ട്ടി​​യു​​ടെ ജ​​ന​​പ്രീ​​തി ഇ​​ടി​​യു​​ന്നു എ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ് ശ​​രി​​യാ​​യ സ​​മ​​യ​​ത്ത് അ​​ദ്ദേ​​ഹ​​ത്തെ മാ​​റ്റാ​​ൻ ആ​​ർ​​എ​​സ്എ​​സ് ഇ​​ട​​പെ​​ട്ട​​താ​​ണ് നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്.

മ​​റ്റൊ​​രു ഘ​​ട​​കം ഇ​​ട​​തു​​പ​​ക്ഷ​​വും കോ​​ൺ​​ഗ്ര​​സും ഇ​​ക്കു​​റി സ​​ഖ്യ​​ത്തി​​ലാ​​ണു മ​​ത്സ​​രി​​ച്ച​​ത് എ​​ന്ന​​താ​​ണ്. ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധം ഇ​​വ​​ർ​​ക്കെ​​തി​​രേ തീ​​ർ​​ക്കേ​​ണ്ടി​​വ​​ന്നു. കേ​​ര​​ള​​ത്തി​​ൽ ഗു​​സ്തി​​യും ത്രി​​പു​​ര​​യി​​ൽ ദോ​​സ്തി​​യു​​മെ​​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​ക​​ളി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ജ​​ന​​ങ്ങ​​ളെ ഓ​​ർ​​മി​​പ്പി​​ച്ച​​ത്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ജ​​ന​​ങ്ങ​​ളെ കൊ​​ള്ള​​യ​​ടി​​ച്ച​​വ​​ർ വോ​​ട്ടി​​നു വേ​​ണ്ടി ഒ​​ന്നി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു മോ​​ദി​​യു​​ടെ​​യും ബി​​ജെ​​പി​​യു​​ടെ​​യും പ്ര​​ചാ​​ര​​ണം. ത്രി​​പു​​ര​​യ്ക്കു വേ​​ണ്ടി കേ​​ന്ദ്ര​​ത്തി​​ലെ​​യും സം​​സ്ഥാ​​ന​​ത്തെ​​യും ബി​​ജെ​​പി സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​പ്പാ​​ക്കി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ചും മോ​​ദി ഓ​​ർ​​മി​​പ്പി​​ച്ചു. കേ​​ന്ദ്ര നേ​​താ​​ക്ക​​ളു​​ടെ പി​​ന്തു​​ണ പ്ര​​തി​​പ​​ക്ഷ പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ക്കാ​​ൻ സം​​സ്ഥാ​​ന ബി​​ജെ​​പി​​ക്കു തു​​ണ​​യാ​​യി. മൂ​​ന്നാ​​മ​​ത്തെ ഘ​​ട​​കം തി​​പ്ര​​മോ​​ത്ത​​യു​​ടെ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. ഈ ​​പ്രാ​​ദേ​​ശി​​ക ക​​ക്ഷി ഗോ​​ത്ര​​വ​​ർ​​ഗ മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ര​​ണ​​മു​​ന്ന​​ണി​​യു​​ടെ വോ​​ട്ടു​​ക​​ൾ വാ​​രി​​ക്കൂ​​ട്ടി​​യാ​​ൽ വ​​ലി​​യ തി​​രി​​ച്ച​​ടി പ​​ല​​രും പ്ര​​തീ​​ക്ഷി​​ച്ച​​താ​​ണ്. തി​​പ്ര​​മോ​​ത്ത അ​​ത്ര മോ​​ശ​​മാ​​യി​​ല്ല എ​​ങ്കി​​ൽ​​പ്പോ​​ലും അ​​ത് തു​​ട​​ർ ഭ​​ര​​ണ​​ത്തെ ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​നു​​ള്ള സ്ട്രാ​​റ്റ​​ജി​​ക​​ൾ ബി​​ജെ​​പി ആ​​സൂ​​ത്ര​​ണം ചെ​​യ്തു. ഇ​​തെ​​ല്ലാം കാ​​ണി​​ക്കു​​ന്ന​​ത് ബി​​ജെ​​പി​​യു​​ടെ കൃ​​ത്യ​​മാ​​യ നീ​​ക്ക​​ങ്ങ​​ളാ​​ണ്.

നാ​​ഗാ​​ലാ​​ൻ​​ഡി​​ൽ ത​​ക​​ർ​​പ്പ​​ൻ മു​​ന്നേ​​റ്റ​​മാ​​ണ് എ​​ന്‍ഡി​​പി​​പി- ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ന്. അ​​മ്പ​​തു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ വോ​​ട്ട് ഭ​​ര​​ണ​​സ​​ഖ്യ​​ത്തി​​നു​​ണ്ട്. ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​മി​​ല്ലാ​​തെ നെ​​​യ്ഫ്യു റി​​​യോ​ അ​​ഞ്ചാം ത​​വ​​ണ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​ന്നു. തൂ​​ക്കു സ​​ഭ​​യാ​​ണ് മേ​​ഘാ​​ല​​യ​​യി​​ലെ​​ങ്കി​​ലും മു​​ഖ്യ​​മ​​ന്ത്രി കോ​​ൺ​​റാ​​ഡ് സാ​​ങ്മ​​യു​​ടെ എ​​ന്‍പി​​പി ത​​ന്നെ​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി. അ​​ദ്ദേ​​ഹം വീ​​ണ്ടും സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കു​​ന്ന​​തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു മു​​ൻ​​പു​​ള്ള മൂ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും തു​​ട​​രു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​വും. കോ​​ൺ​​ഗ്ര​​സി​​നോ ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നോ മൂ​​ന്നി​​ട​​ത്തും ഒ​​രു സാ​​ധ്യ​​ത​​ക​​ളു​​മി​​ല്ലാ​​താ​​യി​​രി​​ക്കു​​ന്നു. പ​​ശ്ചി​​മ ബം​​ഗാ​​ളി​​നു പു​​റ​​മേ ത്രി​​പു​​ര​​യി​​ലും തോ​​ൽ​​വി ആ​​വ​​ർ​​ത്തി​​ച്ച​​ത് ഇ​​ട​​തു​​പ​​ക്ഷ​​ത്തെ ഇ​​രു​​ത്തി​​ച്ചി​​ന്തി​​പ്പി​​ക്കേ​​ണ്ട​​താ​​ണ്.

എ​​ങ്ങ​​നെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ജ​​യി​​ക്ക​​ണ​​മെ​​ന്ന് ബി​​ജെ​​പി​​ക്ക് അ‍റി​​യാ​​മെ​​ന്നും കോ​​ൺ​​ഗ്ര​​സ് അ​​തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു​​വെ​​ന്നും മു​​ൻ​​പു പ​​ല​​പ്പോ​​ഴും നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​ത് വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ ആ​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ്. ഈ ​​മേ​​ഖ​​ല​​യി​​ൽ ബി​​ജെ​​പി​​യു​​ടെ നേ​​തൃ​​ത്വം വ​​ഹി​​ക്കു​​ന്ന പ​​ല നേ​​താ​​ക്ക​​ളും മു​​ൻ​​പ് കോ​​ൺ​​ഗ്ര​​സു​​കാ​​രാ​​യി​​രു​​ന്നു. അ​​വ​​ർ വി​​ട്ടു​​പോ​​യ​​താ​​ണ് മേ​​ഖ​​ല​​യി​​ലെ സ്വാ​​ധീ​​നം ഏ​​താ​​ണ്ട് പൂ​​ർ​​ണ​​മാ​​യി ഇ​​ല്ലാ​​താ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​യ മേ​​ഘാ​​ല​​യ​​യി​​ൽ ഇ​​ക്കു​​റി ഒ​​റ്റ​​യ​​ക്ക​​ത്തി​​ലേ​​ക്ക് ഒ​​തു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണു കോ​​ൺ​​ഗ്ര​​സ്. ത്രി​​പു​​ര​​യി​​ൽ ഇ​​ട​​തി​​നോ​​ടു ചേ​​ർ​​ന്നു മ​​ത്സ​​രി​​ച്ച് മൂ​​ന്നു സീ​​റ്റ് നേ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​തു ത​​ന്നെ ആ​​ശ്വാ​​സ​​ക​​ര​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​സ​​മി​​ൽ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളു​​ടെ വി​​ശാ​​ല സ​​ഖ്യ​​മു​​ണ്ടാ​​ക്കി മ​​ത്സ​​രി​​ച്ചി​​ട്ടും ബി​​ജെ​​പി​​യി​​ൽ നി​​ന്നു ഭ​​ര​​ണം പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഒ​​രു കാ​​ല​​ത്ത് കോ​​ൺ​​ഗ്ര​​സി​​ന്‍റെ ശ​​ക്തി​​ദു​​ർ​​ഗ​​മാ​​യി​​രു​​ന്നു വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല. കേ​​ന്ദ്ര ഭ​​ര​​ണം ന​​ഷ്ട​​പ്പെ​​ട്ട​​തി​​നു ശേ​​ഷം അ​​തി​​ലു​​ണ്ടാ​​യ ത​​ക​​ർ​​ച്ച തു​​ട​​ർ​​ന്നു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്നു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഈ ​​മേ​​ഖ​​ല​​യി​​ലെ സീ​​റ്റു​​ക​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​വു​​മെ​​ന്ന​​തി​​നാ​​ൽ കോ​​ൺ​​ഗ്ര​​സും ത​​ക​​ർ​​ച്ച​​യു​​ടെ കാ​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ഴ​​ത്തി​​ൽ ക​​ട​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

മൂ​​ന്നു വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നൊ​​പ്പം മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലെ ഏ​​താ​​നും വി​​ജ​​യ​​ങ്ങ​​ൾ ഈ ​​തി​​രി​​ച്ച​​ടി​​യി​​ലും കോ​​ൺ​​ഗ്ര​​സി​​ന് ആ​​വേ​​ശം പ​​ക​​രാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന​​താ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ലെ ഈ​​റോ​​ഡ് ഈ​​സ്റ്റി​​ലും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ ക​​സ്‌​​ബ​​യി​​ലും പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ സാ​​ഗ​​ർ​​ദി​​ഗി​​യി​​ലും ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഗം​​ഭീ​​ര വി​​ജ​​യം ത​​ന്നെ​​യാ​​ണു പാ​​ർ​​ട്ടി​​യു​​ടേ​​ത്. പു​​തി​​യ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ വ​​ന്ന​​തി​​നും ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യ്ക്കും ശേ​​ഷ​​മു​​ള്ള ഈ ​​വി​​ജ​​യ​​ങ്ങ​​ൾ ന​​ൽ​​കാ​​വു​​ന്ന ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ ക​​ട​​യ്ക്ക​​ലാ​​ണ് വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ക​​ന​​ത്ത പ​​രാ​​ജ​​യം ക​​ത്തി​​വ​​യ്ക്കു​​ന്ന​​ത്.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി