ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന്

ജി​ഡി​പി വ​ള​ർ​ച്ച

 

file photo

Editorial

ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് ജി​ഡി​പി വ​ള​ർ​ച്ച

ക​​​ഴി​​​ഞ്ഞ ആ​​​റു പാ​​​ദ​​​ത്തി​​​നി​​​ട​യി​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ള​​​ര്‍ച്ച​​​യാ​​​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Reena Varghese

പ്ര​തീ​ക്ഷി​ച്ച തി​രി​ച്ച​ടി​യു​ണ്ടാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല മി​ക​ച്ച വ​ള​ർ​ച്ചാ​നി​ര​ക്കു കൂ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​​പ് ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​​​ത​​​മാ​​​നം ഇ​റ​ക്കു​മ​തി തീ​​​രു​​​വ ചു​മ​ത്തി​യ​ത് രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ (ജൂ​ലൈ-​​ സെ​​​പ്റ്റം​​​ബ​​​ര്‍) ഇ​​​ന്ത്യ​​​യു​​​ടെ

മൊ​​ത്തം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ (ജി​​​ഡി​​​പി) വ​​​ള​​​ർ​​ച്ച 8.2 ശ​​​ത​​​മാ​​​നം എ​ന്നാ​ണ് ഏ​താ​നും ദി​വ​സം മു​ൻ​പ് വ്യ​ക്ത​മാ​ക്ക​പ്പെ​ട്ട​ത്. ക​രു​ത്തു​ള്ള സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​ടെ ചി​ത്ര​മാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നും വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ആ​ശ്വാ​സ​ക​ര​മാ​യ ക​ണ​ക്ക്. റി​സ​ർ​വ് ബാ​ങ്കും മ​റ്റു ധ​ന​കാ​ര്യ ഏ​ജ​ൻ​സി​ക​ളും പ്ര​വ​ചി​ച്ചി​രു​ന്ന​ത് ഏ​ഴു മു​ത​ൽ ഏ​ഴ​ര വ​രെ ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു. അ​തി​നു​മ​പ്പു​റം ക​ട​ന്നു​പോ​യി എ​ന്ന​താ​ണ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.

ക​​​ഴി​​​ഞ്ഞ ആ​​​റു പാ​​​ദ​​​ത്തി​​​നി​​​ട​യി​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ള​​​ര്‍ച്ച​​​യാ​​​ണ് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം പാ​ദ​ത്തി​ൽ 7.8% വ​​​ള​​​ര്‍ച്ച​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ 5.6% വ​ള​ർ​ച്ച​യും. അ​തു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​ൽ ഏ​റെ മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. എ​ന്നാ​ൽ, ഇ​ന്ത്യ ജി​ഡി​പി ക​ണ​ക്കു​കൂ​ട്ടു​ന്ന​തി​ൽ ചി​ല അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്) പ​റ​യു​ന്നു​ണ്ട്. ഇ​ന്ത്യ​യ്ക്ക് അ​വ​ർ മോ​ശ​പ്പെ​ട്ട "സി' ​ഗ്രേ​ഡ് നി​ല​നി​ർ​ത്തു​ന്ന​ത് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ർ​ച്ച വി​ശ്വ​സി​ക്കാ​വു​ന്ന​ത​ല്ല എ​ന്ന ഐ​എം​എ​ഫി​ന്‍റെ ആ​രോ​പ​ണം പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​ണ്ട് എ​ന്ന​തും ഇ​തോ​ടൊ​പ്പം പ​റ​യ​ണം. ജി​ഡി​പി ക‍ണ​ക്കു​കൂ​ട്ടു​ന്ന​തി​ന് ഇ​ന്ത്യ ഉ​പ​യോ​ഗി​ക്കു​ന്ന അ​ടി​സ്ഥാ​ന വ​ർ​ഷം ഇ​പ്പോ​ൾ 2011-12 ആ​ണ്. അ​തു മാ​റ്റേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നു പ​ല വി​ദ​ഗ്ധ​രും പ​റ​യു​ന്നു​ണ്ട്.

എ​ന്താ​യാ​ലും പ്ര​ധാ​ന സാ​മ്പ​ത്തി​ക സൂ​ചി​ക​ക​ൾ ക​ണ​ക്കാ​ക്കു​ന്ന അ​ടി​സ്ഥാ​ന വ​ർ​ഷം മാ​റ്റാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 2026ൽ ​പു​തി​യ "ബേ​സ് ഇ​യ​ർ' നി​ല​വി​ൽ വ​രു​ക​യാ​ണ്. ജി​ഡി​പി​യും വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വും ക​ണ​ക്കാ​ക്കു​ന്ന അ​ടി​സ്ഥാ​ന വ​ർ​ഷം 2022-23 ആ​യി മാ​റു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഉ​പ​ഭോ​ക്തൃ നാ​ണ​യ​പ്പെ​രു​പ്പം ക​ണ​ക്കാ​ക്കു​ന്ന അ​ടി​സ്ഥാ​ന വ​ർ​ഷം 2023-24 ആ​യി​രി​ക്കും. ഇ​തോ​ടെ ക​ണ​ക്കു​ക​ൾ കൂ​ടു​ത​ൽ കൃ​ത്യ​ത​യു​ള്ള​താ​യി മാ​റും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഊ​തി​പ്പെ​രു​പ്പി​ച്ച ക​ണ​ക്കു​ക​ൾ എ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ആ​ക്ഷേ​പം വ്യ​വ​സാ​യ ലോ​ക​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സം കെ​ടു​ത്തു​ന്നി​ല്ല. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ​യു​ടേ​ത് എ​ന്ന​തി​ൽ അ​വ​ർ പ്ര​തീ​ക്ഷ​ക​ൾ വ​ള​ർ​ത്തു​ക​യാ​ണ്. നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ജി​എ​സ്ടി നി​ര​ക്ക് കു​റ​ച്ച​ത​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വ​രും പാ​ദ​ങ്ങ​ളി​ലും ജി​ഡി​പി വ​ള​ർ​ച്ച​യെ സ്വാ​ധീ​നി​ക്കു​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു​ണ്ട്. മാ​നു​ഫാ​ക്ച​റി​ങ്, സേ​വ​ന മേ​ഖ​ല​ക​ൾ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ൽ അ​സാ​ധാ​ര​ണ മി​ക​വു കാ​ണി​ക്കു​ന്നു എ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

മാ​​​നു​​​ഫാ​​​ക്ച​​​റി​​​ങ് മേ​​​ഖ​​​ല 9.1 ശ​ത​മാ​ന​വും സേ​​​വ​​​ന മേ​​​ഖ​​​ല​​ 9.2 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണു ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ നേ​ടി​യ​ത്. സാ​മ്പ​ത്തി​ക സേ​വ​ന മേ​ഖ​ല​യി​ൽ 10.2 ശ​ത​മാ​ന​മാ​ണു വ​ള​ർ​ച്ച. നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല​യി​ലെ 7.2% വ​​​ള​​​ര്‍ച്ച​​​യും കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​ടെ ഉ​ൾ​ക്ക​രു​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് മി​ക​ച്ച ജി​ഡി​പി വ​ള​ർ​ച്ച​യെ​ന്നാ​ണു വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​സോ​ചം പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​വു​മ്പോ​ഴും സ്വ​യം ക​രു​ത്തു​കാ​ണി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കു ക​ഴി​യു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര ഡി​മാ​ൻ​ഡ് മെ​ച്ച​പ്പെ​ടു​ന്നു​ണ്ട്. നാ​ണ​യ​പ്പെ​രു​പ്പം കു​റ​യു​ന്നു​ണ്ട്. അ​മെ​രി​ക്ക ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി നേ​രി​ടാ​നാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യി​ലു​ണ്ട്- വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. അ​മെ​രി​ക്ക​യു​ടെ ഭീ​ഷ​ണി​ക​ൾ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലെ​ന്നു ട്രം​പി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യ്ക്കു പു​തി​യ ക​ണ​ക്കു​ക​ൾ ഉ​പ​ക​രി​ക്കും. യു​എ​സു​മാ​യു​ള്ള വാ​ണി​ജ്യ​ക്ക​രാ​റി​ൽ ഇ​ന്ത്യ​യു​ടെ വി​ല​പേ​ശ​ൽ ശ​ക്തി​യും ഇ​തു വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് ട്രം​പ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത് യു​എ​സി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. ഈ ​വ​ർ​ഷം മേ​യ് മു​ത​ൽ ഒ​ക്റ്റോ​ബ​ർ വ​രെ​യു​ള്ള ക​യ​റ്റു​മ​തി​യി​ൽ 28.5 ശ​ത​മാ​നം ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ലി​ൽ 10 ശ​ത​മാ​ന​മാ​യി​രു​ന്ന തീ​രു​വ ഓ​ഗ​സ്റ്റ് ആ​ദ്യം 25 ശ​ത​മാ​ന​മാ​യി. ഓ​ഗ​സ്റ്റ് അ​വ​സാ​നം 50 ശ​ത​മാ​ന​മാ​യും വ​ർ​ധി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യി ഏ​റ്റ​വും ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​യ​ത് സെ​പ്റ്റം​ബ​റി​ലാ​ണ്. ഈ ​വ​ർ​ഷം യു​എ​സി​ലേ​ക്കു​ള്ള ക‍യ​റ്റു​മ​തി ഏ​റ്റ​വും കു​റ​ഞ്ഞ മാ​സം അ​താ​യി​രു​ന്നു. സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് ഒ​ക്റ്റോ​ബ​റി​ൽ യു​എ​സി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി വ​ർ​ധി​ച്ചു എ​ന്ന ക​ണ​ക്കും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​എ​സ് വി​പ​ണി​യി​ലെ ന​ഷ്ടം മ​റ്റു വി​പ​ണി​ക​ളി​ലൂ​ടെ നി​ക​ത്തു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​ർ​ക്കു​ള്ള ര​ക്ഷാ​മാ​ർ​ഗം. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ധ​ന​ന​യ സ​മി​തി യോ​ഗം വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കു കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം എ​ന്ന നി​ല​യി​ൽ പ​ലി​ശ വീ​ണ്ടും കു​റ​യ്ക്കു​മോ​യെ​ന്നു പ​ല​രും ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു