ജിഡിആർഎഫ്എ ദുബായ് 'എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്‌വേ 2025' പ്രദർശനത്തിന് തുടക്കം

 
Education

ജിഡിആർഎഫ്എ ദുബായ് 'എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്‌വേ 2025' പ്രദർശനത്തിന് തുടക്കം

200-ലധികം ആഗോള അക്കാഡമിക് പരിപാടികൾ വിദ്യാഭ്യാസ മേളയിൽ പരിചയപ്പെടുത്തുന്നു

UAE Correspondent

ദുബായ്: യുഎഇ ക്കകത്തും പുറത്തുമുള്ള പ്രമുഖ സർവകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‍സ് ദുബായ് സംഘടിപ്പിക്കുന്ന എലൈറ്റ് എജ്യുക്കേഷൻ ഗേറ്റ്‌വേ 2025 വിദ്യാഭ്യാസ പ്രദർശനം തുടങ്ങി. ദുബായ് നോളജ് ആന്‍റ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി,ഡയറക്ടർ ജനറൽ ആയിഷ മിറാൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ ജി ഡി ആർ എഫ് എ മേധാവി ലഫ്:ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, ദുബായ് പോലീസ് അക്കാഡമി ഡയറക്ടർ ബ്രിഗേഡിയർ ഡോ. സുൽത്താൻ അബ്ദുൾഹമീദ് അൽ ജമാൽ, ഷാർജ പോലീസ് സയൻസ് അക്കാഡമി ഡെപ്യുട്ടി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ബാസിം ഹസൻ അൽ നഖ്ബി, കനേഡിയൻ യൂണിവേഴ്സിറ്റf ഇൻ ദുബായ് പ്രസിഡന്‍റ് ബട്ടി അൽ കിൻഡി, തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥികളെ യുഎഇയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകളുമായി പരിചയപ്പെടുത്തി അവരുടെ അക്കാഡമിക്-കൗൺസൽ, കരിയർ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് വഴി തെളിക്കുകയാണെന്ന് പ്രദർശനത്തിന്‍റെ മുഖ്യ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണത്തെ പ്രദർശനത്തിൽ 20 പ്രാദേശിക സർവകലാശാലകളും ലോകത്തിലെ മികച്ച 200 റാങ്കിങ്ങിലുള്ള 8 അന്താരാഷ്ട്ര സർവകലാശാലകളും പങ്കെടുക്കുന്നുണ്ട്. 200-ലധികം ആഗോള അക്കാഡമിക് പരിപാടികൾ വിദ്യാഭ്യാസ മേളയിൽ പരിചയപ്പെടുത്തുന്നു.

വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമായി പ്രത്യേക അന്താരാഷ്ട്ര അഡ്മിഷൻസ് കോർണർ ഒരുക്കിയിട്ടുണ്ട്.

IELTS-നുള്ള സ്പോട്ട് രജിസ്ട്രേഷൻ, പരീക്ഷാ ഒരുക്ക പരിശീലന കോഴ്‌സുകൾ എന്നിവയും ഇതിനോടൊപ്പമുണ്ട്. ശാസ്ത്രീയ ഗവേഷണ അവാർഡിന്‍റെ രണ്ടാം പതിപ്പും, മികച്ച അധ്യാപകരെ ആദരിക്കുന്ന “ഇൻസ്പിയറിങ് ടീച്ചർ ”സംരംഭവും പരിപാടിയുടെ ഭാഗമായി നടക്കും.

വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപിക്കുന്നത് ദുബായിയുടെയും യു.എ.ഇയുടെയും ഭാവിക്കുള്ള ഏറ്റവും വിലയേറിയ നിക്ഷേപമാണെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു