.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#വി. ശിവൻകുട്ടി, സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ രംഗത്ത് പരഖ് (പെർഫോമൻസ് അസസ്മെന്റ് ആൻഡ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ്) എന്ന അവലോകനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാഡമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കും.
ദേശീയ വിദ്യാഭ്യാസ നയം- 2020 നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾക്ക് ഏകീകൃത സ്വഭാവം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടു എന്ന വാർത്ത വന്നിട്ടുണ്ട്. ഇതിന്റെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച പുതിയ നിലവാര നിർണയ ഏജൻസിയായ പരഖ് ഈ ദിശയിലുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന സൂചനയും പുറത്തു വന്നു.
ഈ നയം രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ സ്കൂൾ വിദ്യാഭ്യാസരംഗത്ത് കൊണ്ടു വരുന്ന കേന്ദ്രീകരണം പ്രത്യേകിച്ച് അക്കാഡമിക കേന്ദ്രീകരണം വിദ്യാഭ്യാസപരമായി നീതികരിക്കാൻ കഴിയില്ല. ഇതെല്ലാം വിദ്യാഭ്യാസ ഇതര ലക്ഷ്യങ്ങൾ കണ്ടുകൊണ്ടാണെന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ തന്നെ അപകടപ്പെടുത്തുന്ന കേന്ദ്രീകരണ നിർദേശങ്ങൾ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും.
വിദ്യാഭ്യാസം എന്നത് മാനവരാശി ആർജിച്ച അറിവിനെ കുട്ടിയുടെ ജീവിത പരിസ്ഥിതിയുമായി ബന്ധിപ്പിക്കലാണ്. ഭൂമിശാസ്ത്രപരമായും ജന്തു- സസ്യ വൈവിധ്യങ്ങൾ, കാലാവസ്ഥ, ആഹാര രീതി, ഭക്ഷണ രീതി, ഭക്ഷ്യ വസ്തുക്കൾ, പ്രകൃതി വിഭവങ്ങൾ, ഭാഷ, സംസ്കൃതി എന്നിവയിലെല്ലാം വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്ത് ഒരേ തലത്തിലുള്ള ഉപാധി വിനിയോഗിച്ച് കുട്ടികളെ കേന്ദ്രീകരിച്ച് വിലയിരുത്തുക എന്നത് തികച്ചും അശാസ്ത്രീയവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. ഒരു വലിയ സംഘം കുട്ടികളെ പൊതുധാരയിൽ നിന്ന് കൊഴിച്ചു കളയാനേ ഇത് ഇടവരുത്തൂ.
അതത് ക്ലാസുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർക്കാണ് നിരന്തര വിലയിരുത്തലിലൂടെ കുട്ടിയുടെ ശക്തി- ദൗർബല്യങ്ങളെ തിരിച്ചറിയാൻ കഴിയുക. വിലയിരുത്തലിലൂടെ കുട്ടികളുടെ ശക്തിയെ തിരിച്ചറിഞ്ഞ് അവ കൂടുതൽ ഉയരത്തിലേക്കെത്തിക്കാനും, പരിമിതികൾ തിരിച്ചറിയാനും കഴിഞ്ഞ് അവയെ മറികടക്കാനുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പ്രക്രിയയായി മാറുകയുമാണ് വേണ്ടത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമായി മാറണം.
സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി, ഫെഡറൽ തത്വങ്ങളെ പാലിച്ച്, വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ ആധുനിക പുരോഗമന വിദ്യാഭ്യാസധാര മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്ക് അനുസൃതമായ നടപടികൾ ദേശീയതലത്തിൽ ഉണ്ടാകണം.