Entertainment

ഇടിവെട്ട് ആക്ഷൻ ലുക്കിൽ മമ്മൂക്ക: ഏജന്‍റ് വരുന്നു

തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും

MV Desk

സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏജന്‍റിൽ (Agent) തീപ്പൊരി പാറിക്കുന്ന ആക്ഷൻ ലുക്കിൽ മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty). മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം അഖിൽ, ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മമ്മൂക്ക കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും.

സുരേന്ദര്‍ റെഡ്ഡി (Surender Reddy) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ (Hiphop Tamizha) സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ