Entertainment

ബാലക്കരികിലെത്തി അമൃതയും പാപ്പുവും...

കൊച്ചി: ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമ്മേതമെത്തിയാണ് സന്ദർശിച്ചത്. അമൃത ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ബാല ചേട്ടന്‍റെ അടുത്ത് ഞങ്ങൾ കുടുംബ സമ്മേതമെത്തി. പാപ്പുവും ചേച്ചിയും കണ്ട് , സംസാരിച്ചു.. ചേച്ചി ഇപ്പഴും ബാലചേട്ടന്‍റെ അടുത്ത് തന്നെയാണ്. ചെന്നൈയിൽ നിന്ന് ശിവ അണ്ണനും എത്തിയിട്ടുണ്ട്..നിലവിൽ വേറെ പ്രശ്നങ്ങളെന്നുമില്ലെന്നും അഭിരാമി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കടുത്ത വയറുവേദനയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബോധരഹിതനായ ബാലയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറ‍യുന്നത്. നേരത്തെയും കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ബാല ചികിത്സ തേടിയിരുന്നു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ