Antony 
Entertainment

ആന്‍റണിക്ക് മൂന്ന് ദിവസം കൊണ്ട് ആറു കോടി കളക്ഷൻ

സിനിമ കാണാനെത്തുന്നവരുടെ എണ്ണം 35% കൂടിയ സാഹചര്യത്തിൽ തിയെറ്റർ ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ആന്‍റണി' മൂന്നു ദിവസം കൊണ്ട് ആറു കോടി രൂപ കളക്റ്റ് ചെയ്തെന്ന് അണിയറ പ്രവർത്തകർ. സിനിമ കാണാനെത്തുന്നവരുടെ എണ്ണം 35% കൂടിയ സാഹചര്യത്തിൽ തിയെറ്റർ ഷോകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

കേരള ബോക്സോഫീസ് ട്വീറ്റ് ചെയ്തതനുസരിച്ച് ഹിറ്റ് ചാർട്ടിലേക്ക് നീങ്ങുന്ന ആന്‍റണി, മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്‍റ്സും ഉൾപ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ്.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്‍റർടൈൻമെന്‍റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിച്ച ഈ ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സരിഗമയും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്‍റെ തിരക്കഥ രാജേഷ് വർമ്മയുടെതാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്‍റർടൈൻമെന്‍റ്, പിആർഒ: ശബരി.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

ആദിവാസി സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

വോട്ടിങ് പ്രായം 16 ആയി കുറയ്ക്കാന്‍ യുകെ പദ്ധതിയിടുന്നു

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ