അവധിക്കാലം കഴിഞ്ഞിട്ടും കുതിപ്പ് തുടർന്ന് 3D ARM 
Entertainment

അവധിക്കാലം കഴിഞ്ഞിട്ടും കുതിപ്പ് തുടർന്ന് 3D ARM

ഇരുപത്തിയഞ്ചാം ദിവസത്തിലും രണ്ട് കോടിക്ക് മേലെ കളക്ഷൻ.

ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയതിന് ശേഷം നവരാത്രിക്കാലത്തും മികച്ച കളക്ഷൻ ലക്ഷ്യമിട്ട് എആർഎം. 100 കോടി ബോക്സ് ഓഫീസിൽ പിന്നിട്ടിട്ടും എആർഎം കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ് ഓഫീസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ എആർഎമ്മിനായി. 2024ൽ റിലീസായ ചിത്രങ്ങളിൽ ഇരുപത്തിയഞ്ചാം ദിവസത്തിൽ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണിത്. ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ എആർഎമ്മിന്‍റേതായി വിറ്റുപോയി.

ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന അസാമാന്യ ട്രെൻഡിങ് ആണ് റിലീസ് ചെയ്ത് ഇത്ര കാലങ്ങൾക്ക് ശേഷവും സിനിമ കാഴ്ചവയ്ക്കുന്നത്. പരമാവധി ആളുകൾ തിയറ്ററുകളിൽ തന്നെ വന്ന് ഈ 3D ചിത്രം കാണുവാൻ ലക്ഷ്യമിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എആർഎമ്മിന്‍റെ ഒ.ടി.ടി ബിസിനസ്സ് ഇതുവരെയും നടത്തിയിട്ടില്ല. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും എആർഎമ്മിന്‍റെ നിർമ്മാണ പങ്കാളിയാണ്. തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു