ആട് 3 പുതിയ പോസ്റ്റർ എത്തി.

 
Entertainment

ആട് 3 റിലീസ് തീയതിയായി

ചിത്രം വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിലാണ് ഒരുക്കിയിട്ടുള്ളത്

Entertainment Desk

ആയുധങ്ങൾ കൈയിലേന്തി, പ്രതിരോധത്തിന്‍റെയും പ്രതികാരത്തിന്‍റെയും രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് 19 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

ഫാന്‍റസി ഹ്യൂമർ ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തന്നെയാണ് മൂന്നാം പതിപ്പിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമിക്കുന്ന ചിത്രം വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിലാണ് ഒരുക്കിയിട്ടുള്ളത്.

ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു പുറമേ വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, അജു വർഗീസ്, വിജയ് ബാബു, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണി രാജൻ പി. ദേവ്, ശ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയും സുപ്രധാന വേഷത്തിലുണ്ട്.

സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി