'അവിഹിത'ത്തിലെ നായികയ്ക്ക് സീതയെന്ന പേരു വേണ്ട; വെട്ടി സെൻസർ ബോർഡ്

 
Entertainment

'അവിഹിത'ത്തിലെ നായികയ്ക്ക് സീതയെന്ന പേരു വേണ്ട; വെട്ടി സെൻസർ ബോർഡ്

നായികയെ സീതയെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയിരിക്കുന്നത്.

MV Desk

തിരുവനന്തപുരം: കഥാപാത്രത്തിന്‍റെ പേരിൽ വീണ്ടും ഇടപെട്ട് സെൻസർ ബോർഡ്. അവിഹിതം എന്ന ചിത്രത്തിലെ നായികയെ സീതയെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയിരിക്കുന്നത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ സീത എന്നു വിളിക്കുന്നത്. പിന്നീട് സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെയാണ് സിനിമ റിലീസ് ചെയ്തതെന്ന് നിർമാതാവ് ഹാരിസ് ദേശം പറയുന്നു.

ഇതിനു മുൻപ് സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിിലും സെൻസർ ബോർഡ് കൈ വച്ചിരുന്നു. ജാനകി എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരായതിനാൽ മാറ്റണമെന്ന് കാട്ടിയാണ് സിനിമയുടെ അനുമതി മുംബൈ റീജിണൽ ഓഫീസ് നിഷേധിച്ചത്.

സിനിമയുടെ പേര് മാത്രമല്ല, സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും മാറ്റണമെന്നായിരുന്നു നിർദേശം. ഇതനുസരിച്ചാണ് പിന്നീട് ചിത്രം റിലീസ് ചെയ്തത്. ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന ചിത്രത്തിനും സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു.

"ക്ലിഫ് ഹൗസിലെത്ര മുറികളുണ്ടെന്ന് പോലും എന്‍റെ മകനറിയില്ല"; മക്കളെക്കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കട‍യിലേക്ക് ഇടിച്ചു കയറി; ഒരു മരണം, കുട്ടികളടക്കം 5 പേർക്ക് പരുക്ക്

മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഷാഫി പറമ്പിൽ ആശുപത്രി വിട്ടു

അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂപ്രശ്നത്തിനും ശാശ്വത പരിഹാരം കണ്ടെത്തി: ജോസ് കെ. മാണി

രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ; വെല്ലുവിളിച്ച് എംഎൽഎ