ബിഗ് ബോസിൽ ആരൊക്കെ? മലയാളത്തിൽ ഓഗസ്റ്റ് 3ന്, ഹിന്ദിയിൽ 24ന്
പ്രേക്ഷകപ്രീതിയും അതു പോലെ തന്നെ വിമർശനവും നേരിടുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പുതിയ സീസണുകൾക്ക് തുടക്കമാകുന്നു. മലയാളം ബിഗ്ബോസിന്‍റെ ഏഴാമത്തെ സീസൺ ഓഗസ്റ്റ് 3ന് ആരംഭിക്കും. അതേ സമയം ഹിന്ദി ബിഗ് ബോസിന്‍റെ 19ാം സീസൺ ഓഗസ്റ്റ് 24 മുതലാണ് ആരംഭിക്കുന്നത്. പതിവു പോലെ തന്നെ മലയാളത്തിൽ ഇത്തവണയും മോഹൻലാൽ തന്നെയാണ് അവതാരകൻ. സീസണിന്‍റ് ലോഗോയും നിരവധി പ്രൊമോകളും ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു. പതിവു പോലെ ഇത്തവണയും വൻ പിന്തുണയാണ് ബിഗ്ബോസിന് ലഭിച്ചിരിക്കുന്നത്.
സീസണിൽ ആരെല്ലാം ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പടർന്നു പിടിക്കുന്നുണ്ട്. സാധ്യതയുള്ള താരങ്ങളുടെ പേരുകളും നിരവധി ഇൻഫ്ലുവൻസർമാർ പുറത്തു വിട്ടിട്ടുണ്ട്. ബിഗ്ബോസ് മലയാളം ആറാം സീസൺ നിരവധി വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇടമൊരുക്കിയിരുന്നു. ജിന്‍റോ ആയിരുന്നു സീസണിലെ വിജയി.
അതേ സമയം ഹിന്ദി സീസണിന്‍റെ തിയതി സൽമാൻ ഖാൻ പ്രഖ്യാപിക്കുന്നതിന്‍റെ പ്രൊമോ പുറത്തു വിട്ടു കഴിഞ്ഞു. ജിയോ ഹോട്സ്റ്റാറിനൊപ്പം കളേഴ്സ് ടിവിയിലും ഹിന്ദി ബിഗ്ബോസ് കാണാൻ സാധിക്കും. നടൻ കരൺ വീർ മെഹ്റ ആയിരുന്നു കഴിഞ്ഞ ഹിന്ദി ബിഗ്ബോസിലെ വിജയി. അമെരിക്കൻ ഷോ ബിഗ് ബ്രദറിന്‍റെ ഇന്ത്യൻ അഡാപ്റ്റേഷൻ ആണ് ബിഗ്ബോസ്. തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ബിഗ്ബോസ് ഉണ്ട്.