ഐശ്വര്യ റായ് ബച്ചൻ 
Entertainment

പരുക്കേറ്റിട്ടും പതിവു തെറ്റിച്ചില്ല; ചുവന്ന പരവതാനിയിൽ മിന്നിത്തിളങ്ങി ആഷ്|Video

മകൾ ആരാധ്യയ്ക്കൊപ്പമാണ് ഇത്തവണയും ഐശ്വര്യ കാനിൽ എത്തിയത്.

ന്യൂഡൽ‌ഹി: കാൻസ് ഫിലിം ഫെസ്റ്റിവലിൽ എന്നത്തേയും പോലെ എലഗന്‍റ് ലുക്കിൽ മിന്നിത്തിളങ്ങി ഐശ്വര്യ റായ് ബച്ചൻ. വലതു കൈയിൽ പരുക്കേറ്റതു പോലും വക വയ്ക്കാതെയാണ് ഐശ്വര്യ ഇത്തവണ ഫിലിം ഫെസ്റ്റിവലിന് എത്തിയത്. ഫ്രാൻസിസ് ഫോർഡ് കോപ്പോളയുടെ മെഗാലൊപൊളിസ് എന്ന സിനിമയുടെ പ്രീമിയറിനു വേണ്ടിയാണ് ഐശ്വര്യ എത്തിയത്. ഫാൽഗുണി ആൻഡ് ഷെയിൻ പീകോക്ക് ഡിസൈനേഴ്സ് ഒരുക്കിയ ബ്ലാക്ക് മോണോക്രോം ഗൗണിൽ ഐശ്വര്യ അതീവ സുന്ദരിയായിരുന്നു.

കറുപ്പിൽ സ്വർണ നിറത്തിലുള്ള ഡിസൈനിനൊപ്പം സ്വർണ നിറമുള്ള മെറ്റാലിക് വസ്തുക്കളും പതിപ്പിച്ചാണ് ഐശ്വര്യക്കു വേണ്ടി ഗൗൺ ഒരുക്കിയിരുന്നു. വെളുത്ത നിറമുള്ള ബലൂൺ സ്ലീവുകളാണ് ഗൗണിന്‍റെ ഹൈ ലൈറ്റ് ആയിരുന്നത്.

മകൾ ആരാധ്യയ്ക്കൊപ്പമാണ് ഇത്തവണയും ഐശ്വര്യ കാനിൽ എത്തിയത്. ‌ഗോൾഡൻ ഹൂപ്സ് കമ്മലിട്ട് ഇളം നിറത്തിലുള്ള ലിപ്സ്റ്റിക്കുമായാണ് താരം ചുവന്ന പരവതാനിയിലെത്തിയത്. നീണ്ട ഇരുപതു വർഷത്തോളമായി കാനിലെ സ്ഥിരം താരമാണ് ഐശ്വര്യ.

ഇത്തവണ ഐശ്വര്യയ്ക്കു പുറമേ കിയാര അദ്വാനി, ശോഭിത ധുലിപാല, അദിതി റാവു ഹൈദാരി എന്നിവരും ചുവന്ന പരവതാനിയിൽ എത്തും.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ