ചിത്രത്തിൽ നിന്ന്

 
Entertainment

100 കോടി ബജറ്റിൽ ഒരുക്കിയ ധനുഷ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

മേയ് 28ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം

Aswin AM

നടൻ ധനുഷിനെ നായകനാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്ത തമിഴ് ചിത്രം കര ഒടിടി റിലീസിനൊരുങ്ങുന്നു. വിവിധ മാധ‍്യമ റിപ്പോർട്ട് പ്രകാരം മേയ് 28ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ സ്ഥിരീകരച്ചിട്ടില്ല. പോർ തൊഴിൽ എന്ന ചിത്രത്തിനു ശേഷം വിഗ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവാണ് നായിക. ഇവർക്കു പുറമെ കെ.എസ്. രവികുമാർ, ജയറാം എന്നിവരും പ്രധാന വേഷം കൈകാര‍്യം ചെയ്തിട്ടുണ്ട്.

ഒടിടിയിൽ ചിത്രത്തിന് മികച്ച പ്രതികരണം തന്നെ ല ഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ ധനുഷിന്‍റെ പ്രകടനം മികച്ചതാണെന്ന് ഒരു വിഭാഗം ആരാധകർ പറഞ്ഞെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നില്ലെന്നു പറയുന്നവരും ഏറെയാണ്. ജി.വി. പ്രകാശ് കുമാർ സംഗീതം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഡോക്റ്റർ ഇഷാരി കെ. ഗണേഷാണ്.

100 കോടി ബജറ്റിലൊരുങ്ങിയ കര ഇന്ത‍്യയിൽ നിന്നും 37.48 കോടി നെറ്റ് കളക്ഷൻ മാത്രമാണ് നേടിയത്. പ്രമുഖ ട്രാക്കർമാരായ സാക്ക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ചിത്രം 53.62 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

അമിത്ഷായ്ക്ക് നേരേ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പൊലീസ് മേധാവിക്ക് പരാതി

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

അപേക്ഷ നൽകാനെത്തിയ 22കാരിക്ക് നിരന്തരം അശ്ലീല സന്ദേശം, രാത്രി വീട്ടിലെത്തി; വില്ലേജ് ഓഫിസർ കസ്റ്റഡിയിൽ

ആഭ‍്യന്തര ക്രിക്കറ്റിലും ക്ലച്ച് പിടിക്കാതെ ബാബർ; റൺവരൾച്ച തുടരുന്നു