മാർട്ടിൻ ജോസഫ്, ആർ. ശ്രീലേഖ

 
Entertainment

'ദൃഢവുമായി സാമ‍്യമില്ല'; ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

ശ്രീലേഖയുടെ ചെറുകഥ യ‍്യൂടൂബിൽ കണ്ടതായും തന്‍റെ ചിത്രവുമായി സാമ‍്യം തോന്നിയില്ലെന്നും സംവിധായകൻ വ‍്യക്തമാക്കി

Aswin AM

തിരുവനന്തപുരം: തന്‍റെ ചെറുകഥ‍യിൽ നിന്നും മോഷ്ടിച്ചതാണ് ദൃഢം സിനിമയെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ് രംഗത്ത്. ശ്രീലേഖയുടെ ചെറുകഥ യ‍്യൂടൂബിൽ കണ്ടതായും തന്‍റെ ചിത്രവുമായി സാമ‍്യം തോന്നിയില്ലെന്നും സംവിധായകൻ വ‍്യക്തമാക്കി.

സുഹൃത്തുക്കൾ തനിക്ക് ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചു തന്നിരുന്നതായും തുടർന്ന് താനും സിനിമയുടെ തിരക്കഥാകൃത്തുക്കളും ചേർന്ന് 33 മിനിറ്റ് ദൈർഘ‍്യമുള്ള ചെറുക്കഥ യ‍്യൂടൂബിൽ കണ്ട് വിലയിരുത്തിയെന്നും ആ കഥയും ചിത്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടവർക്ക് വ‍്യക്തമാകുമെന്നും മാർട്ടിൻ ജോസഫ് പറഞ്ഞു.

കുറെ വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കരിങ്കുടി പൊലീസ് സ്റ്റേഷൻ എന്ന ചെറുകഥ‍യാണ് ദൃഢത്തിന്‍റെ മൂല കഥയെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം