ജാൻവി കപൂർ  
Entertainment

അംബാനി-രാധിക കല്യാണത്തിനു പിന്നാലെ ജാൻവി കപൂറിന് ഭക്ഷ്യവിഷബാധ

മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലാണ് താരം.

ന്യൂഡൽഹി: ബോളിവുഡ് താരം ജാൻവി കപൂറിനെ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാൻവിയുടെ അച്ഛൻ ബോണി കപൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. അനന്ത് അംബാനി- രാധിക മെർച്ചന്‍റ് വിവാഹത്തിൽ പങ്കെടുത്തതിനു പിന്നാലെ താരം ചെന്നൈയിലേക്ക് പോയിരുന്നു.

അവിടെ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അസുഖം രൂ‌ക്ഷമായത്. രണ്ടു ദിവസത്തിനുള്ളിൽ അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബോണി കപൂർ പറഞ്ഞു.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ