ജോൺ എബ്രഹാം

 
Entertainment

പുത്തൻ ലുക്കിൽ ജോൺ എബ്രഹാം; എന്തെങ്കിലും അസുഖമാണോയെന്ന് കമന്‍റുകൾ

നരച്ച മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നിൽക്കുന്ന താരത്തിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്

Aswin AM

ബോളിവുഡ് താരം ജോൺ എബ്രഹാമിന്‍റെ പുത്തൻ ലുക്കാണ് സമൂഹമാധ‍്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. നരച്ച മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നിൽക്കുന്ന താരത്തിന്‍റെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ജോൺ എബ്രഹാമിന് എന്തെങ്കിലും അസുഖമാണോയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ജോണിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

മുടി നീട്ടി വളർത്തിയാൽ ധൂം ചിത്രത്തിലെ ലുക്ക് ആവുമെന്നും പ്രായത്തിന് അനുസരിച്ച് ഫിറ്റായിട്ടാണ് താരമെന്നുമാണ് ആരാധകരുടെ പ്രതികരണങ്ങൾ. ജോൺ എബ്രഹാം പിന്തുടരുന്ന വീഗൻ ഡയറ്റിന്‍റെ ഫലമാണിതെന്നുമാണ് മറ്റു ചിലർ പറയുന്നത്. 2025ൽ പുറത്തിറങ്ങിയ 'ടെഹ്റാൻ' എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്.

"പ്രതിപക്ഷ നേതാവ് സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ തയാറാകണം": വി. ശിവൻകുട്ടി

ടിവികെയുടെ പിന്തുണ ആവശ‍്യമില്ല; ക്ഷണം തള്ളി കോൺഗ്രസ്

സുനേത്ര പവാറിനോട് ഉപമുഖ‍്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ ആവശ‍്യപ്പെട്ടതായി സൂചന

രാഹുലിനെ അയോഗ‍്യനാക്കണമെന്ന പരാതി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

'ഇനി കളി കാര്യവട്ടത്ത്'; നീലപ്പടയും കിവികളും തിരുവനന്തപുരത്ത് എത്തി