ജോണ്‍ ഏബ്രഹാമും കങ്കണയും
തനിക്ക് കിട്ടയതില്‍ ഏറ്റവും മികച്ച ചുംബനം ആ വ്യക്തി തന്നതെന്ന തുറന്ന് പറച്ചിലുമായി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. ഒട്ടേറെ സിനിമകളില്‍ ചുംബന സീനുകളില്‍ അഭിനയിച്ചിട്ടുള്ള ജോണ്‍ ഒരു കാലഘട്ടത്തില്‍ ബിപാഷ ബസുവിനെ പോലെയുള്ള നടിമാരുമായി ഡേറ്റിങ് നടത്തിയിരുന്നു. ഈ ബന്ധം അധികകാലം മുന്നോട്ടു പോയുമില്ല.
പിന്നീട് ഒട്ടേറെ സിനിമകളില്‍ നായകനും വില്ലനുമായെത്തിയ ജോണിന് പത്താന്‍റെ വിജയാഘാഷത്തിനിടെ ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാന്‍ നല്‍കിയ ചുംബനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിച്ച ജോണിനും ഒട്ടേറെ പ്രശംസ ലഭിച്ചിരുന്നു.