Entertainment

നന്മയുള്ള നാട്...: കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ആദ്യഗാനം

കള്ളന്‍റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണു പ്രതിപാദ്യം

MV Desk

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിത് രാജ് സംഗീതം പകർന്ന് വിദ്യാധരൻ മാസ്റ്റർ ആലപിച്ച "നന്മയുള്ള നാട് "എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണു ചിത്രം സംവിധാനം ചെയ്യുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കള്ളന്‍റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഭഗവതിയും അതുമായി ബന്ധപ്പെട്ട കഥയുമാണു പ്രതിപാദ്യം. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്‍റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം രതീഷ് റാം.

എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, കഥ- കെ.വി. അനിൽ, പശ്ചാത്തലസംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, ഫൈനൽ മിക്സിങ്- രാജാകൃഷ്ണൻ, കൊറിയോഗ്രഫി- കല മാസ്റ്റർ, ആക്‌ഷൻ- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗീസ്, അലക്സ് ആയൂർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്–ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്–അസിം കോട്ടൂർ പിആർഒ–എ. എസ്. ദിനേശ്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി