Kalabhavan Mani 
Entertainment

കലാഭവൻ മണിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു

ആറായിരം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക രീതിയിൽ മനോഹരമായ സ്മാരകമാണ് ഉയരുക

ചാലക്കുടി: ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിക്ക് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. എട്ടാം ചരമ വാർഷിക ദിനത്തിൽ നിർമാണ ഉദ്ഘാടനം നടത്താനാണ് ശ്രമം.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ദേശീയ പാതയോരത്ത് ഹൈസ്കൂൾ ഗ്രൗണ്ടിന്‍റെ 20 സെന്‍റ് സ്ഥലത്ത് സ്മാരകം നിർമിക്കാൻ ധാരണയായത്. 15 സെന്‍റ് സ്ഥലം കൂടി സ്മാരകത്തിന്‍റെ നിർമാണത്തിനായി സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ടതുണ്ട്. ഡിപിആർ തയാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കുന്നതനുസരിച്ച് നിർമാണ ജോലികൾ ആരംഭിക്കുവാൻ സാധിക്കും.

കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് കേരള ഫോക്‌ലോർ അക്കാദമി നിർമാണ ചുമതല കൈമാറിയതായും മറ്റു നടപടികൾ പൂർത്തിയായി വരികയാണെന്നും സനീഷ്‌കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ആറായിരം ചതുരശ്രയടി വിസ്തീർണത്തിൽ ഏറ്റവും ആധുനിക രീതിയിൽ മനോഹരമായ സ്മാരകമാണ് ഉയരുക.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി