ഭ്രമയുഗത്തിൽ മമ്മൂട്ടി.

 
Entertainment

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം, തത്സമയ വിവരങ്ങൾ

മികച്ച നടൻ

മമ്മൂട്ടി - ഭ്രമയുഗം‌

പ്രത്യേക ജൂറി പരാമർശം

ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ (എആർഎം)

പ്രത്യേക ജൂറി പരാമർശം

ജോതിർമയി (ബൊഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരസൈഡ്)

മികച്ച നടി

ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

മികച്ച ചിത്രം

മഞ്ഞുമ്മൽ ബോയ്സ്

മികച്ച രണ്ടാമത്തെ  ചിത്രം 

ഫെമിനിച്ചി ഫാത്തിമ

മികച്ച സംവിധായകൻ

ചിതംബരം - മഞ്ഞുമ്മൽ ബോയ്സ്

മികച്ച സ്വഭാവ നടൻ

സൗബിൻ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം)

മികച്ച സ്വഭാവ നടി

ലിജോ മോൾ - നടന്ന സംഭവം

മികച്ച തിരക്കഥാ കൃത്ത്‌

ചിതംബരം - മഞ്ഞുമ്മൽ ബോയ്സ്

ഗാനചരന

വേടൻ - വിയർപ്പ് തുന്നിയിട്ട കുപ്പായം

സംഗീത സംവിധാനം

സുഷിൻ ശ്യാം - മറവികളേ..., ഭൂലോകം സൃഷ്ടിച്ച... (ബൊഗെയ്ൻവില്ല)

ബിജിഎം

ക്രിസ്റ്റോ ടോമി - ഭ്രമയുഗം

ഗായകൻ

കെ.എസ്. ഹരിശങ്കർ - എആർഎം

ഗായിക

സെബ ടോണി - ആരോരും കേൾക്കാത്തൊരു... (അംഅഃ)

എഡിറ്റിങ്

സൂരജ് ഇ.എസ്. - കിഷ്കിന്ധാകാണ്ഡം

കലാസംവിധാനം

അജയൻ ചാലിശേരി - മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട്

അജയൻ അടാട്ട് - പണി

മേക്കപ്പ്

റോണക്സ് സേവ്യർ

വസ്ത്രാലങ്കാരം

സമീറ സനീഷ് - രേഖാചിത്രം, ബൊഗെയ്ൻവില്ല

വിഷ്വൽ ഇഫക്റ്റ്സ്

എആർഎം

നൃത്തസംവിധാനം

സുമേഷ് സുന്ദർ - ബൊഗെയ്ൻവില്ല

പ്രത്യേക ജൂറി പുരസ്കാരം

പാരഡൈസ്

ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രം

പ്രേമലു - നിർമാതാക്കൾ: ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, സംവിധാനം: ഗിരീഷ് എ.ഡി.

നവാഗത സംവിധായകൻ

ഫാസിൽ മുഹമ്മദ് - ഫെമിനിച്ചി ഫാത്തിമ

സ്ത്രീ - ട്രാൻസ്ജെൻഡർ

പായൽ കപാഡിയ - പ്രഭയായ് നിനച്ചതെല്ലാം (All We Imagine as Light)

ചലച്ചിത്ര ലേഖനം

ഡോ. വത്സലൻ വാതുശേരി

ചലച്ചിത്ര ഗ്രന്ഥം

പെൺപാട്ട് താരകൾ - സി.എസ്. മീനാക്ഷി

പ്രഖ്യാപനം തുടങ്ങി

മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.

വാർത്താ സമ്മേളനം തൃശൂരിൽ

തിരുവനന്തപുരത്ത് നടത്താറുള്ള പുരസ്കാര പ്രഖ്യാപനം ഇക്കുറി പതിവിനു വിപരീതമായി തൃശൂരിലാണ് നടത്തുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ സൗകര്യം കണക്കിലെടുത്താണ് മാറ്റം.

പ്രഖ്യാപനം വൈകിട്ട് 3.30 മുതൽ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വൈകിട്ട് മൂന്നരയ്ക്ക് ആരംഭിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും.

പ്രകാശ് രാജ് അധ്യക്ഷനായ ഏഴംഗ ജൂറിയുടെ അന്തിമ പരിഗണനയിൽ 38 സിനിമകളാണ് ഉൾപ്പെട്ടത്. പ്രാഥമിക ഘട്ടത്തിൽ സ്ക്രീൻ ചെയ്ത് ഒഴിവാക്കിയ ശേഷം പരിഗണിച്ച ചിത്രങ്ങളാണിവ.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്