.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രേണു സുധിയും കിച്ചുവും

 
Entertainment

ഇപ്പോഴത്തെ അമ്മ രേണു സുധിയില്ലേ, പണ്ട് സൂപ്പറായിരുന്നു; പ്രതികരിക്കാൻ പേടിയായിരുന്നെന്ന് കിച്ചു

"ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവം മാറി തുടങ്ങി"

Namitha Mohanan

അടുത്ത കാലങ്ങളിലായി മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ആളാണ് രേണു സുധി. ഇപ്പോഴിതാ അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ രാഹുൽദാസ് തന്‍റെ ജീവിത കഥ പറയുകയാണ്. അമ്മയായ രേണു സുധിയെക്കുറിച്ചും താൻ കൊല്ലത്ത് പോയി നിൽക്കുന്നതിനെക്കുറിച്ചു കിച്ചു എന്ന രാഹുൽ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്.

2004 ലായിരുന്നു തന്‍റെ ജനനമെന്നും തന്‍റെ അമ്മയുടെ പേര് ശാലിനിയെന്നാണെന്നും കിച്ചു പറയുന്നു. അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അടിയുമാണ് തനിക്ക് അന്നത്തെക്കാലത്തേക്കുറിച്ചുള്ള ഓർ‌മ. തനിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ വേറൊരാളാടൊപ്പം പോയി. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. അതോടെ അച്ഛനുമായി അകന്നു. അച്ഛൻ അവരുടെ വീട്ടിലായിരുന്നു നിന്നിരുന്നത്. പിന്നീട് അവരുമായും പിണങ്ങി. അവിടെയും പ്രശ്നങ്ങളായിരുന്നുവെന്നും പിന്നീട് അത് ഡിവോഴ്സായെന്നും കിച്ചു പറയുന്നു.

"ഇപ്പോഴത്തെ അമ്മയില്ലേ, രേണു സുധി. അവരെ ആദ്യം കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായിരുന്നു. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛൻ ചോദിച്ചു, ഞാൻ അവരെ കല്യാണം കഴിക്കട്ടെയെന്ന്, അച്ഛന് ഇഷ്ടമാണോ എന്നായിരുന്നു എന്‍റെ ചോദ്യം. കല്യാണ ശേഷം ഞങ്ങൾ മൂന്നാളും കൂടി കൊല്ലത്തായിരുന്നു താമസം. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി.

ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവം മാറി തുടങ്ങി. ഞാൻ ഒരു കമ്പ്യൂട്ടർ വാങ്ങി അതിൽ ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛൻ മാത്രം എന്‍റെ റൂമിലേക്ക് വരാറുള്ളു. ഭക്ഷണം തരും. ഇടക്ക് റിതപ്പൻ വരും.

അച്ഛന് നോ പറയാൻ അറിയില്ലായിരുന്നു. രേണു അമ്മയുടെ അച്ഛൻ, അമ്മ, ചേച്ചി, അളിയൻ അവരുടെ മക്കൾ എല്ലാവരുടെയും ചെലവ് നോക്കിയിരുന്നത് അച്ഛനായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടർ വിറ്റുകഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെയാണ് കൂട്ടുകാരെയൊക്കെ കാണാൻ പോയിത്തുടങ്ങിയത്.

ഇടക്ക് ഷൂട്ടിങ്ങിന് അച്ഛനും ഒരുമിച്ച് പോകുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അമ്മയ്ക്ക് അതും പ്രശ്നമായിരുന്നു. ഇതിനിടെ എപ്പോഴക്കയോ ചില ദുശീലങ്ങളിൽ പെട്ടു. പിന്നീട് ഞാൻ തന്നെ അതൊക്കെ വേണ്ടെന്നു വച്ചു. പഷേ ഇപ്പോഴും പലരും അങ്ങനെയൊരു കണ്ണിലൂടെയാണ് എന്നെ കാണുന്നത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എല്ലാം പറയാൻ എനിക്ക് അച്ഛനുണ്ടായിരുന്നു.

ഒരു ദിവസം അച്ഛൻ എന്നെ വിളിച്ചുപറ‍ഞ്ഞു, നാലു മണിയാകുമ്പോൾ എന്നെ വിളിക്കാൻ വരണമെന്ന്. പഷേ വെളുപ്പിനേ അമ്മയാണ് വിളിച്ചുണർത്തിയത്. അച്ഛന് എന്തോ പറ്റിയെന്നു പറഞ്ഞു. ഞാൻ അനൂപേട്ടനെയാണ് ആദ്യം വിളിച്ചത്, അച്ഛന് എന്തു പറ്റി അനൂപേട്ടാ എന്ന് ചോദിച്ചു. രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി എന്നു പറഞ്ഞ് അനൂപേട്ടൻ കോൾ കട്ട് ചെയ്തു.

എന്‍റെ ശരീരം മുഴുവനായി തണുത്തുപോയി. എന്തൊക്കെയാണ് നടക്കുന്നതെന്നൊന്നും അറിഞ്ഞില്ല. കൊല്ലത്തു കൊണ്ടുപോയി കാണിക്കണമെന്ന് ഞാനാണ് അനൂപേട്ടനോട് പറഞ്ഞത്. ഒന്നിനോടും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് അപ്പോൾ തുടങ്ങിയതാണ്. എല്ലാത്തിനോടും പേടിയായിരുന്നു.

ഒരു ദിവസം രാത്രി കൊല്ലത്തുള്ള വെല്യമ്മ വിളിച്ചപ്പോൾ ഞാൻ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുകയാണ്. അതുകണ്ട് വല്യമ്മക്ക് വിഷമമായി. നീ കൊല്ലത്തു വന്നു നിൽക്കാൻ വല്യമ്മയാണ് പറഞ്ഞത്. അങ്ങനെയാണ് കൊല്ലത്തേക്ക് പോവുന്നത്. കൊല്ലത്ത് എനിക്ക് മൂന്നു കൂട്ടുകാരുണ്ട്. മഞ്ഞുമ്മൽ ബോയ്സിലേതു പോലെ ഒരു കൈ തന്ന് എന്നെ പൊക്കിയെടുത്തത് അവരാണ്''.

കമൽ ഹാസൻ, ഭാവന, വേടൻ...; മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ താരനിര

എൻജിൻ തകരാറെന്ന് സംശയം; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

പാതിവില തട്ടിപ്പ് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു; അനന്തു കൃഷ്ണനും ആനന്ദകുമാറും പ്രതികൾ

അബുദാബിയിലെ വ്യവസായ മേഖലയ്ക്കു നേരെ ഇറാന്‍റെ മിസൈൽ ആക്രമണം, അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

വിഷം ഉള്ളിൽച്ചെന്ന യുവാവുമായി പോയ ആംബുലൻസ് മറിഞ്ഞു, അമ്മയ്ക്ക് ദാരുണാന്ത്യം