അൽത്താഫ് - അനാർക്കലി ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിൽ താരമായി കിലി പോൾ

 
Entertainment

അൽത്താഫ് - അനാർക്കലി ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിൽ താരമായി കിലി പോൾ

ടാൻസാനിയക്കാരനായ സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്‍റ്'

Kochi Bureau

'മന്ദാകിനി' എന്ന ചിത്രത്തിനു ശേഷം അൽത്താഫും അനാർക്കലി മരക്കാറും ഒന്നിക്കുന്ന 'ഇന്നസെന്‍റ്' എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ നടത്തി. സോഷ്യൽമീഡിയ താരം കിലി പോൾ ആയിരുന്നു ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധാ കേന്ദ്രം.

ടാൻസാനിയക്കാരനായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് 'ഇന്നസെന്‍റ്'. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചടങ്ങിൽ പുറത്തിറക്കി. 'ഇന്നസെന്‍റ് 'എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ 'എലമെന്‍റ്സ് ഓഫ് സിനിമ'യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം.

കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി

"തിങ്കളാഴ്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനമായിരിക്കും"; കേരളത്തിൽ 1977 ആവർത്തിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

അനുമതിയില്ലാതെ സർക്കാരിനെതിരേ മാധ്യമങ്ങളോട് സംസാരിച്ചു; എൻ. പ്രശാന്ത് ഐഎഎസിനെതിരേ വീണ്ടും അച്ചടക്ക നടപടി

വിനോദയാത്രാ സംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ടു; മൂന്നു വയസുകാരനുൾപ്പെടെ 3 മലയാളികൾ മരിച്ചു

എസി പൊട്ടിത്തെറിച്ചതെന്ന് നിഗമനം; ഡൽഹിയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് 9 മരണം