രചന നാരായണൻകുട്ടി

 
Entertainment

"കുച്ചിപ്പുഡിയല്ല, കൂച്ചിപ്പൂഡിയാണ് ശരി"; സംശയം തീർത്ത് രചന നാരായണൻകുട്ടി|Video

ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമമാണതെന്നും അവിടെ നിന്നാണ് കൂച്ചിപ്പൂഡിയെന്ന നൃത്തരൂപം രൂപം കൊണ്ടതെന്നും രചന വിഡിയോയിൽ പറയുന്നുണ്ട്.

Entertainment Desk

കൂച്ചിപ്പൂഡിയെന്നതാണ് നൃത്തരൂപത്തിന്‍റെ ശരിയായ ഉച്ചാരണമെന്ന് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുച്ചിപ്പുഡി, കുച്ചിപ്പിഡി തുടങ്ങി പല രീതി‍യിൽ നൃത്തരൂപത്തെക്കുറിച്ച് പറയുന്നവരുണ്ട്.

എന്നാൽ യഥാർഥത്തിൽ കൂച്ചിപ്പൂഡി എന്നു തന്നെയാണ് ഉച്ചാരണം. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമമാണതെന്നും അവിടെ നിന്നാണ് കൂച്ചിപ്പൂഡിയെന്ന നൃത്തരൂപം രൂപം കൊണ്ടതെന്നും രചന വിഡിയോയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്രത്തിൽ ലക്ഷദീപത്തോടനുബന്ധിച്ച് താനും ശിഷ്യരും ചേർന്ന് കൂച്ചിപ്പൂഡി നടത്തുമെന്ന് രചന മുൻപ് ഒരു വിഡിയോയിലൂടെ പങ്കു വച്ചിരുന്നു. ആ വിഡിയോയുടെ കമന്‍റുകളിൽ കൂച്ചിപ്പൂഡിയുടെ ഉച്ചാരണത്തെക്കുറിച്ച് നിരവധി പേർ സംശയമുന്നയിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണിതെന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

രഞ്ജി ട്രോഫി: ശേഷിക്കുന്ന മത്സരങ്ങൾ രഹാനെ കളിക്കില്ല

സൗഹൃദം ശല്യമായി; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ ആൺ സുഹൃത്തിനെ കൊന്നു

ആഡംബരയാത്ര; ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കേരള കോൺഗ്രസ് മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതില്ല; മാണി വിഭാഗം വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ