"പൂജ നടത്തിയത് 'നീലത്താമര'യ്ക്ക് മാത്രം"; ആഘോഷത്തിന് തുടക്കമിട്ട് ലാൽ ജോസ്

 
Entertainment

"പൂജ നടത്തിയത് 'നീലത്താമര'യ്ക്ക് മാത്രം"; ആഘോഷത്തിന് തുടക്കമിട്ട് ലാൽ ജോസ്

നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ് നൽകി

ക്യാംപസ് ചിത്രമായ ആഘോഷത്തിന്‍റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിൽ ആരംഭിച്ചു. സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ നിർവഹിച്ചു. തന്‍റെ ചിത്രങ്ങളിൽ നീലത്താമര ഒഴികെ മറ്റൊരു ചിത്രത്തിനും പൂജ നടത്തിയിട്ടില്ലെന്ന് ലാൽ ജോസ് പറഞ്ഞു. ഗുമസ്തൻ എന്ന ചിത്ര ത്തിലൂടെ ശ്രദ്ധേയനായ അമൽ. കെ. ജോബി യാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. നടൻ വിജയരാഘവൻ ഫസ്റ്റ് ക്ലാപ് നൽകി.ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.

കഥാകൃത്തും നിർമ്മാതാക്കളിൽ ഒരാളുമായ ഡോ.ലിസ്സി.കെ. ഫെർണാണ്ടസ്സാണ് ആമുഖ പ്രസംഗം നടത്തിയത്. നരേൻ , വിജയരാഘവൻ, ജയ്സ് ജോർജ്, ജോണി ആന്‍റണി. രൺജി പണിക്കർ, അജുവർഗീസ്. റോസ്മിൻ,ബോബികുര്യൻ.ഷാജു ശ്രീധർ.റോണി ഡേവിഡ് രാജ്. ശ്രീകാന്ത് മുരളി, ദിവ്യദർശൻ, റുബിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ശ്രീകാന്ത് മുരളി, ലിസ്സി.കെ.ഫെർണാണ്ടസ്, മഖ്ബൂൽ സൽമാൻ മനു രാജ്, ഫൈസൽ മുഹമ്മദ്,വിജയ് നെല്ലിസ്, കൃഷ്ണ, നാസർ ലത്തീഫ്, 'ടൈറ്റസ് ജോൺ, അഞ്ജലി ജോസഫ്, ജെൻസ് ജോസ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസന്‍റ് , ഛായാഗ്രഹണം -റോ ജോ തോമസ് എഡിറ്റിംഗ് -ഡോൺ മാക്സ് സി.എൻഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ.ബ്രാംഗ്ളൂർ) എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം