ലിയോ പോസ്റ്റർ 
Entertainment

ആദ്യദിനം തന്നെ റെക്കോഡുകൾ തകർത്തെറിഞ്ഞ് 'ലിയോ'

. 148.5 കോടിയിൽ അധികം രൂപയാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ.

MV Desk

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചരിത്രം തിരുത്തിക്കുറിച്ചു മുന്നേറുകയാണ് വിജയ് ചിത്രം ലിയോ. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച് പുതുചരിത്രം തീർത്തിരിക്കുകയാണ് ലിയോ. 148.5 കോടിയിൽ അധികം രൂപയാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകൾ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോർഡിലേക്ക് കുതിക്കുകയാണ് ലിയോ.

കേരളത്തിൽ ആദ്യ ദിനം 12 കോടിയിൽപരം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം മറ്റു സിനിമകൾ കേരളത്തിൽ നേടിയ കളക്ഷൻ റെക്കോർഡുകൾ കോടികൾ വ്യത്യാസത്തിൽ തകർത്തെറിഞ്ഞു മുൻനിരയിലെത്തി. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപകമായി കളക്ഷനിലും പ്രേക്ഷക അഭിപ്രായത്തിലും മുന്നിലാണ്. മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ ചിത്രത്തിൽ വിജയ്ക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രമായെത്തുന്നു.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ഐപിഎല്ലിൽ കളിക്കാൻ ഹണിമൂൺ മാറ്റിവച്ച് ഓസീസ് താരം തിരിച്ചു വരുമോ‍?