മോഹൽലാൽ ചിത്രത്തിനെ മറികടന്നു; ബുക്ക് മൈ ഷോയിൽ റെക്കോഡിട്ട് ലോക
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് 'ലോക ചാപ്റ്റർ വൺ ചന്ദ്ര'. നസ്‌ലനും കല‍്യാണി പ്രിയദർശനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാലിപ്പോഴിതാ ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ബുക്ക് മൈ ഷോ മുഖേന ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന ടിക്കറ്റ് വിൽപ്പനയെന്ന നേട്ടമാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്.
18 ദിവസങ്ങൾ കൊണ്ട് ചിത്രത്തിന്‍റെ 4.52 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞത്. തുടരും എന്ന മോഹൻലാൽ ചിത്രത്തിനെ മറികടന്നാണ് ഈ നേട്ടം. ബോക്സ് ഓഫിസിലും കുതിച്ചു കയറികൊണ്ടിരിക്കുകയാണ് ലോക. 250 കോടി രൂപ ആഗോള കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.