Entertainment

മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് എത്തി

ഷിബു ബേബി ജോണിന്‍റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ്ലാബ്, സെഞ്ച്വറി എന്നീ ബാനറുകളിലാണു നിർമാണം

MV Desk

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍റെ ഫസ്റ്റ് ലുക്ക് എത്തി. വലിയ വടമേന്തി നിൽക്കുന്ന മോഹൻലാലിന്‍റെ ചിത്രമാണു പോസ്റ്ററിലുള്ളത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണു മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്‍റെ കാര്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

രാജസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം തുടർന്നിരുന്നത്. രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയായെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ ഗുസ്തികാരന്‍റെ വേഷത്തിലാണു മോഹൻലാൽ എത്തുന്നതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

ഷിബു ബേബി ജോണിന്‍റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ്ലാബ്, സെഞ്ച്വറി എന്നീ ബാനറുകളിലാണു നിർമാണം. ഛായാഗ്രഹണം മധു നീലകണ്ഠൻ. സംഗീതസംവിധാനം പ്രശാന്ത് പിള്ള. മറാഠി നടി സൊണാലി കുൽക്കർണി, മണികണ്ഠൻ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി