masterpeace poster 
Entertainment

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലെ പുതിയ വെബ് സീരീസ്; ചിരിയുണർത്തി മാസ്റ്റർപീസ് ട്രെയ്‌ലർ

ഏറെ കൗതുകമുണർത്തുന്ന ഫ്രെമുകളും കാഴ്ചകളുമായി സമ്പന്നമാണ് മാസ്റ്റർപീസ് ട്രെയ്‌ലർ

ഡിസ്നി + ഹോട്ട്സ്റ്റാറിൻ്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്" ട്രെയ്‌ലർ പുറത്ത്. നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വൻ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് 'കേരള ക്രൈം ഫയൽസ് ' ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിൻ്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണർത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ് മാസ്റ്റർപീസ് ട്രെയ്‌ലർ

ഏറെ കൗതുകമുണർത്തുന്ന ഫ്രെമുകളും കാഴ്ചകളുമായി മാസ്റ്റർപീസ് ഒരു കംപ്ലീറ്റ് ഫാമിലി എൻ്റെർടൈൻയറാണ് എന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സ്പെഷ്യൽസിൻ്റെ മാസ്റ്റർപീസിൽ നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും. ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് , എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ്.

സെൻട്രൽ അഡ്വർടൈസിംഗിൻ്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എൻ.ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്‌. ഒക്ടോബർ 25 ന് മാസ്റ്റർപീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്