മോഹൻലാൽ

 
Entertainment

"സിനിമ എന്‍റെ ആത്മാവിന്‍റെ സ്പന്ദനം, പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു": മോഹൻലാൽ

സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു

ന‍്യൂഡൽഹി: മലയാള സിനിമയിലെ മഹാരഥ‍ന്മാർക്കും സിനിമാ ലോകത്തിനും പുരസ്കാരം സമർപ്പിക്കുന്നുവെന്ന് നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രാജ‍്യത്തെ പരമോന്നത സിനിമാ പുരസ്കാരമായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ.

മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും താരം പറഞ്ഞു.

കുമാരനാശാന്‍റെ കവിതയും മറുപടി പ്രസംഗത്തിൽ മോഹൻലാൽ ചൊല്ലി. മോഹൻലാലിനെ 'ലാലേട്ടൻ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഐബി സെക്രട്ടറി സഞ്ജ്‌യ് ജാജു സ്വാഗതം ചെയ്തത്.

പാക്കിസ്ഥാനെതിരേ പൊരുതി കാമിന്ദു മെൻഡിസ്; 134 റൺസ് വിജയലക്ഷ‍്യം

ബെൻ സ്റ്റോക്സും മാർക്ക് വുഡും തിരിച്ചെത്തി; ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമായി

1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

ഓപ്പറേഷൻ നുംഖോർ: പരിവാഹൻ സൈറ്റിലുൾപ്പടെ തിരിമറി നടത്തി, 36 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് കസ്റ്റംസ് കമ്മിഷണർ

ജാമിയ മിലിയ സർവകലാശാലയ്ക്ക് പുറത്ത് വെടിവയ്പ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു