"വിന്‍റേജ് ലാലേട്ടൻ ഈസ് ബാക്ക്"; താടി വടിച്ച് മോഹൻലാൽ, ചുമ്മാ തീ എന്ന് ആരാധകർ

 
Entertainment

"വിന്‍റേജ് ലാലേട്ടൻ ഈസ് ബാക്ക്"; താടി വടിച്ച് മോഹൻലാൽ, ചുമ്മാ തീ എന്ന് ആരാധകർ

തുടരും സിനിമയ്ക്ക് ശേഷം തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ലാലേട്ടന്‍റെ വമ്പൻ മേക്കോവർ

Manju Soman

അങ്ങനെ ആ കാത്തിരിപ്പിന് വിരാമമായി. വർഷങ്ങൾക്ക് ശേഷം താടിവടിച്ച് മോഹൻലാൽ. തുടരും സിനിമയ്ക്ക് ശേഷം തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ലാലേട്ടന്‍റെ വമ്പൻ മേക്കോവർ. താടിവടിച്ച് മീശയും പിരിച്ച് നിൽക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ചുമ്മാ എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. ചുമ്മാ തീ എന്നാണ് പുത്തൻ ലുക്കിനെക്കുറിച്ചുള്ള ആരാധകരുടെ കമന്‍റ്.

മോഹൻലാലിനെ സ്ഥിരമായി താടി ലുക്കിൽ കണ്ടതോടെ ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും മോഹൻലാൽ തുടരും സിനിമയിൽ ഇത്തരം വിമർശനങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയിരുന്നു. എന്തായാലും ഏറെ നാളിന് ശേഷം ലാലേട്ടനെ വ്യത്യസ്തമായ ലുക്കിൽ കാണാൻ പറ്റിയതിന്‍റെ സന്തോഷത്തിലാണ് ആരാധകർ. 2026 ഇപ്പോഴേ മോഹൻലാൽ തൂക്കി എന്നാണ് കമന്‍റുകൾ.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ