Entertainment

"നീരജ' മെയ് 19ന് തിയെറ്ററുകളിലെത്തും

കന്നട സിനിമ നിര്‍മ്മാതാവ് രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്

MV Desk

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന നീരജ മെയ് പത്തൊമ്പതിനു റിലീസ് ചെയ്യും. രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരജ.

'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സൂരജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഉമ, രമേഷ് റെഡ്ഡി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.

കന്നട സിനിമ നിര്‍മ്മാതാവ് രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്. എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പിആര്‍ഒ- എ എസ് ദിനേശ്.

കൊച്ചിയിൽ 12 വയസുകാരന് ക്രൂര മർദനം; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

വോട്ടു കൊള്ള: ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി; പിടിയിലായത് ബംഗാൾ സ്വദേശി

മൂന്നാം നമ്പർ പരീക്ഷണം പാളി; ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം

ചെങ്കോട്ട സ്ഫോടനം; ജമ്മുകശ്മീരിലെ ആശുപത്രിയിൽ നിന്ന് പുറത്താക്കിയ ഡോക്‌ടർ നിസാർ ഹസൻ സംശയനിഴലിൽ

വോട്ടർപട്ടിക പരിഷ്കരണം: വിവരങ്ങൾ കണ്ടെത്താൻ പ്രയാസം, സമയപരിധി നീട്ടണമെന്ന് സിപിഎം