Entertainment

നാടൻ നായയെ കേന്ദ്ര കഥാപാത്രമാക്കിയൊരു സിനിമ 'നെയ്മർ'

ഒരു നാടൻ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കുന്ന സിനിമയാണ് "നെയ്മർ". നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണൽ സീക്വൻസുകൾക്കുമൊപ്പം ട്രെയിനിങ് സിദ്ധിച്ചിട്ടുള്ള ബ്രീഡ് നായകുട്ടികൾക്ക് മാത്രം ചെയ്യാനാകുന്ന തരത്തിലുള്ള രംഗങ്ങളും നെയ്മർ എന്ന നാടൻ നായക്കുട്ടി എന്ന ചിത്രത്തിനായി ചെയ്തിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ എന്നീ സൂപ്പർ ഹിറ്റ്‌ സിനിമകൾക്ക് ശേഷം മാത്യു തോമസ് - നസ്ലെൻ കൂട്ടുകെട്ട് ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമ കൂടിയാണ് നെയ്മർ.

വി സിനിമാസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന "നെയ്മർ" നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. മാത്യു തോമസ്- നസ്ലിൻ എന്നിവരെ കൂടാതെ, ഇവരുടെ അപ്പന്മാരായി ഷമ്മി തിലകൻ, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.

നെയ്മർ എന്ന ചിത്രം ചെയ്യേണ്ടത് ഒരു നാടൻ നായയായിരിക്കണം എന്നത് സംവിധായകൻ സുധിയുടെ തീരുമാനമായിരുന്നു. അതിനു പറ്റിയ ഒരു നാടൻ നായയെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു. നെയ്മറിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലുകളെകുറിച്ചു അണിയറപ്രവർത്തകർ സംസാരിക്കുന്ന വീഡിയോ ഇന്‍റർവ്യൂ വി സിനിമാസ് ഇന്റർനാഷനലിന്‍റ യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിട്ടുണ്ട്.

മലയാളം തമിഴ് കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായ നെയ്മർ എന്ന സിനിമ ചാലക്കുടി, പോണ്ടിച്ചേരി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നൂറോളം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിനു പുറമേ തമിഴിലെ പ്രശസ്ത അഭിനേതാക്കളും അണിനിരക്കുന്ന നെയ്മർ ഒരു ബിഗ്ബജറ്റ് മൂവിയാണ്.

തമിഴിലും മലയാളത്തിലുമായി ഒൻപതോളം പാട്ടുകളും ആവേശകരമായ പശ്ചാത്തലസംഗീതവുമുള്ള നെയ്മർ എന്ന സിനിമയെ ''ഈ അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി''എന്നാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ വിശേഷിപ്പിച്ചത്. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യും.

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം വി സിനിമാസ് ഇന്‍റർനാഷനലിന്‍റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രമാണ് നെയ്മർ. ഓപ്പറേഷൻ ജാവയുടെ കോ ഡയറക്ടർ ആയിരുന്ന സുധി മാഡിസനാണ് ഈ ചിത്രത്തിന്‍റെ കഥയും സംവിധാനവും. ആദർശ് -പോൾസൺ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ആൽബി ആന്‍റണി. കാന്താരയുടെ വി എഫ് എക്സ് നിർവഹിച്ച 'ലവകുശ' തന്നെയാണ് നെയ്മറിന്റെയും വി എഫ് എക്സ് കൈകാര്യം ചെയ്യുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദ് ശബ്ദ മിശ്രണം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിൽ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്,എഡിറ്റിങ്- നൗഫൽ അബ്‌ദുള്ള, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - പി കെ ജിനു."നെയ്മർ'' മെയ് പന്ത്രണ്ടിന്. പ്രദർശനത്തിനെത്തും. പിആർഒ എ. എസ് ദിനേശ്.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു