ആസിഫ് ഖാൻ
മുംബൈ: പഞ്ചായത്ത്, പാതാൾ ലോക് എന്നീ വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ നടൻ ആസിഫ് ഖാന് ഹൃദയാഘാതം. മുംബൈ കോകിലാ ബെൻ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ ആസിഫ്. താൻ ആരോഗ്യം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും ആസിഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ 36 മണിക്കൂറിനിടെ ജീവിതം എത്ര ചെറുതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും നിങ്ങൾക്ക് ലഭിച്ചതിനെല്ലാം നന്ദിയുള്ളവരായിരിക്കുക എന്നും താരം ഇൻസ്റ്റയിൽ കുറിച്ചു.
പഞ്ചായത്തിലെ മൂന്നു സീസണുകളിൽ ഗണേഷ് എന്ന കഥാപാത്രമായാണ് ആസിഫ് എത്തിയത്. മിൻസാപുറിന്‍റെ ആദ്യ രണ്ടു സീസണുകളിലും ആസിഫ് അഭിനയിച്ചിട്ടുണ്ട്. ടോയ്‌ലെറ്റ് ഏക് പ്രേം കഥ, പാഗ്‌ലൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, ഭൂത്നി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.