Parvathy Thiruvoth  
Entertainment

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്‌ടർ ബോർഡിൽ നിന്നും നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്‌ടർമാരുടെ ബോർഡിൽ നിന്നും നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി. സർക്കാരാണ് ഉത്തരവ് പുറത്തിറക്കിയത്. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാൻ പി.സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു