ചിത്രത്തിൽ നിന്ന്
സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആഗോള റിലീസായി മാർച്ച് അഞ്ചിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
അനിമലിനു ശേഷം സന്ധീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊറിയൻ സൂപ്പർ താരം ഡോൺ ലീയും പ്രധാന വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 600 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്ചേഴ്സും ടീ സീരിസും ചേർന്നാണ് നിർമിക്കുന്നത്. പ്രഭാസ് ആദ‍്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്.