ഭ്രമയുഗം ടീമിനൊപ്പം പ്രണവ് മോഹൻലാൽ; പുതിയ ഹൊറർ ത്രില്ലർ ഒരുങ്ങുന്നു
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ഹൊറർ ചിത്രം ഭ്രമയുഗം ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ അടുത്ത ചിത്രത്തിൽ പ്രധാന കഥാപാത്രമായി പ്രണവ് മോഹൻലാൽ. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വർഷം ജൂൺ വരെ ചിത്രീകരണം നീളും. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രണവ് മോഹൻലാലിന്‍റെ കഴിവുകൾ ഇതു വരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനും ഹൊറർ ത്രില്ലർ വിഭാഗത്തിന്‍റെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതുമായിരിക്കും പുതിയ ചിത്രമെന്ന് നിർമാതാരക്കളായ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ചിത്രം തിയെറ്ററിൽ എത്തുമെന്നാണ് കരുതുന്നത്.