Entertainment

വെൽക്കം ടു ഇന്ത്യ: പ്രിയങ്ക ചോപ്ര മകളുമൊത്ത് ആദ്യമായി ഇന്ത്യയിൽ

മകളുമൊത്ത് ആദ്യമായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്

MV Desk

മുംബൈ: താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോൻസും മകൾ മാൾട്ടി മേരിക്കൊപ്പം ആദ്യമായി ഇന്ത്യയിലെത്തി. മുംബൈ എയർപോർട്ടിലാണു ഇവർ വന്നിറങ്ങിയത്. മകളുമൊത്ത് ആദ്യമായാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണു പ്രിയങ്കയ്ക്കും നിക്കിനും മകൾ പിറന്നത്.

ഈ വർഷമാദ്യം ബ്രിട്ടിഷ് വോഗ് മാഗസിനിൽ പ്രിയങ്ക മകളുമൊത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഹോളിവുഡിൽ നടന്നൊരു ചടങ്ങിൽ മാർട്ടി മേരിക്കൊപ്പം പ്രിയങ്ക എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രിയങ്കയും കുടുംബവും മകളുമൊത്ത് ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

വനിതാ ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി

പിഎം ശ്രീയിൽ ചർച്ചയില്ലാതെ ഒപ്പുവച്ചതിൽ വീഴ്ച പറ്റിയെന്ന് എം.വി. ഗോവിന്ദൻ

മാറിയത് സിപിഎമ്മുകാരുടെ ദാരിദ്ര്യമെന്ന് ചെന്നിത്തല, പിആർ സ്റ്റണ്ടെന്ന് കെസി; റിപ്പോർട്ടുമായി രാജേഷ്

പ്രചാരണത്തിനിടെ കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ആർത്തു വിളിച്ച് അണികൾ|Video