Entertainment

പ്രൊജക്റ്റ് കെ: പ്രഭാസും ദീപിക പദുക്കോണും അമിതാഭ് ബച്ചനും ഒരുമിക്കുന്നു: റിലീസ് പ്രഖ്യാപിച്ചു

നിർമാണം വൈജയന്തി ഫിലിംസിന്‍റെ ബാനറിൽ അശ്വനി ദത്ത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും

MV Desk

പ്രഭാസും ദീപിക പദുക്കോണും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രൊജക്റ്റ് കെ എന്നു താൽക്കാലിക ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി പന്ത്രണ്ടിനു റിലീസ് ചെയ്യും. അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഹാശിവരാത്രി യോടനുബന്ധിച്ചാണു ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ദേശീയ അവാർഡ് നേടിയ മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിനാണു ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാണം വൈജയന്തി ഫിലിംസിന്‍റെ ബാനറിൽ അശ്വനി ദത്ത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. നേരത്തെ ചിത്രത്തിലെ ദീപികയുടെ കഥാപാത്രത്തിന്‍റെ സൂചന പുറത്തുവിട്ടിരുന്നു. ദീപികയുടെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സൂചന നൽകിയത്.

വമ്പൻ ബജറ്റിലാണു ചിത്രം ഒരുങ്ങുന്നത്. ദീപികയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദീപിക നായികവേഷത്തിലെത്തുന്ന ഷാരൂഖ് ചിത്രം പത്താൻ ഇപ്പോൾ തിയെറ്ററുകളിൽ നിറഞ്ഞോടുകയാണ്. 

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

"ക്രിക്കറ്റ് എല്ലാവരുടേയും കളിയാണ്"; ട്രോഫി ചേർത്ത് പിടിച്ച് ഹർമൻപ്രീത് കൗർ

"ഞാനായിരുന്നെങ്കിൽ വനിതാ ക്രിക്കറ്റ് അനുവദിക്കില്ലായിരുന്നു"‌; വീണ്ടും ചർച്ചയായി ശ്രീനിവാസന്‍റെ സ്ത്രീവിരുദ്ധ പരാമർശം

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

കോഴിക്കോട്ട് ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം