Entertainment

വിവാഹനിശ്ചയത്തിനൊരുങ്ങി പരിണീതിയും രാഘവും

ഇരുവരുടെയും വിവാഹ നിശ്ചയം മേയ് 13 ന് ഡൽഹിയിൽ വച്ചു നടക്കും

MV Desk

ന്യൂഡൽഹി: ബോളിവുഡ് സുന്ദരി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള പ്രണയം വിവാഹത്തിലേക്ക്. ഇരുവരുടെയും വിവാഹ നിശ്ചയം മേയ് 13 ന് ഡൽഹിയിൽ വച്ചു നടക്കും. ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി 150 പേർ പങ്കെടുത്തേക്കും.

രാജ്യസഭാ എംപി കൂടിയായ രാഘവ് പരിണീതിയോടൊപ്പം ചൊവ്വാഴ്ച വൈകിട്ടോടെ ഡൽഹിയിലെത്തും. പരിണീതിയെയും രാഘവിനെയും പതിവായി മുംബൈയിൽ ഒരുമിച്ചു കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിധത്തിലുള്ള ഗോസിപ്പുകൾ ശക്തമായത്.

രാജ്യസഭ എംപി സഞ്ജീവ് അറോറ ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തതോടെ വിവാഹവാർത്ത വെറും ഗോസിപ്പല്ലെന്ന് വ്യക്തമായി. 34 കാരനായ രാഘവ് രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ്. പരിണീതിയും രാഘവും വിവാഹനിശ്ചയ വാർത്തകൾ ശരിയാണെന്ന് പ്രതികരിച്ചിട്ടുണ്ട്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്