രജനികാന്ത്

 

file image

Entertainment

"മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോയെന്ന് ചോദിക്കും"; എന്തു പറഞ്ഞാലും പ്രശ്നമെന്ന് രജനികാന്ത്

എന്തെങ്കിലും സംസാരിച്ചാൽ എന്തിനാണ് സംസാരിച്ചതെന്നും അങ്ങനെയൊന്നും പറയരുതായിരുന്നുവെന്നും വിമർശിക്കും,

നീതു ചന്ദ്രൻ

ചെന്നൈ: എന്തു പറഞ്ഞാലും വിവാദമാകും അതു കൊണ്ട് പൊതുവേദിയിൽ സംസാരിക്കാൻ മടിയാണെന്ന് വെളിപ്പെടുത്തി നടൻ രജനികാന്ത്. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമൻ എന്ന സിനിമയുടെ ടൈറ്റിൽ , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ എന്ത് സംസാരിച്ചാലും അത് എനിക്കോ നിങ്ങൾക്കോ പ്രശ്നമായി മാറും.

എന്തെങ്കിലും സംസാരിച്ചാൽ എന്തിനാണ് സംസാരിച്ചതെന്നും അങ്ങനെയൊന്നും പറയരുതായിരുന്നുവെന്നും വിമർശിക്കും, മിണ്ടാതിരുന്നാൽ എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത്, വായിൽ കൊഴുക്കട്ടയാണോ എന്നു ചോദിച്ച് കളിയാക്കും എന്നാണ് രജനികാന്ത് നർമത്തിന്‍റെ മേമ്പൊടി ചേർത്ത് പറഞ്ഞത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നാം എന്ത് ചെയ്താലും ഇഷ്ടമാകില്ല.

ഇഷ്ടമുള്ളവർക്ക് എന്ത് ചെയ്താലും ഇഷ്ടമാകും എന്നു കരുതിയാൽ അത് വിഡ്ഢിത്തമാകുമെന്നും അതു കൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതുമായി ബന്ധപ്പെട്ട വിഷയത്തിൽ രജനികാന്ത് നടത്തിയ വാർത്താസമ്മേളനം വിവാദമായി മാറിയിരുന്നു. അതിനു ശേഷം അദ്ദേഹം വലിയ സൈബർ ആക്രമണങ്ങളാണ് നേരിട്ടത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ