വിജയ രംഗരാജു  
Entertainment

വിയറ്റ്നാം കോളനിയിലെ 'റാവുത്തർ' വിജയ രംഗരാജു അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ചെന്നൈ: വിയറ്റ്നാം കോളനിയിലെ 'റാവുത്തർ' എന്ന കഥാപാത്രമായി അഭിനയിച്ച തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

തെലുങ്ക്, മലയാളം സിനിമകളില്‍ വില്ലന്‍ വേഷത്തിലൂടെയാണ് വിജയ രംഗരാജു ശ്രദ്ധേയനായത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായി.

മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആശ്വാസം! പാലക്കാട് യുവാവിന്‍റെ പുനെയിലെ നിപ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് അതിതീവ്രമഴ; 4 ജില്ലകളിൽ റെഡ് അലർട്ട്

മദ്യ അഴിമതി കേസ്; ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയുടെ മകൻ അറസ്റ്റിൽ

ഡൽഹിക്ക് പിന്നാലെ ബംഗളൂരുവിലെ 40 ഓളം സ്കൂളുകൾക്കും ബോംബ് ഭീഷണി

തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരൻ അന്തരിച്ചു