വിജയ് 
Entertainment

ലിയോ ട്രെയ്‌ലർ വിവാദം: ഉത്തരവാദിത്വം സംവിധായകൻ ഏറ്റു | Video

ദശലക്ഷക്കണക്കിന് പേരാണ് ലിയോയുടെ ട്രെയ്‌ലർ കണ്ടത്.

നീതു ചന്ദ്രൻ

ചെന്നൈ: തളപതി വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്‍റെ ലിയോ. എന്നാൽ റിലീസ് ചെയ്യും മുൻപേ ചിത്രം വിവാദങ്ങളുടെ പിടിയിലായിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയിലറിൽ വിജയുടെ കഥാപാത്രം സ്ത്രീവിരുദ്ധമായ പദം ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കമിട്ടത്. നിരവധി പേരാണ് ഈ പരാമർശത്തിനെതിരേ രംഗത്തെത്തിയത്. ഒടുവിൽ സംവിധായകൻ ലോകേഷ് കനകരാജ് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

കഥാപാത്രത്തിന്‍റെ വികാരങ്ങൾ പ്രകടമാക്കുന്നതിന്‍റെ ഭാഗമായി അത്തരത്തിലൊരു പദം ആ രംഗത്ത് ആവശ്യമായതിനാലാണ് അതുപയോഗിച്ചതെന്നാണ് സംവിധായകൻ പറയുന്നത്. അത്തരമൊരു പദം ഉപയോഗിക്കുന്നതിൽ വിജയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സിനിമയ്ക്ക് അതാവശ്യമാണെന്ന് താനാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും അതു മൂലമുണ്ടായ എല്ലാം കുറ്റപ്പെടുത്തലുകളും സ്വയം ഏറ്റെടുക്കുന്നതായും പ്രദേശിക ചാനലിലെ അഭിമുഖത്തിൽ കനകരാജ് പറഞ്ഞു. ദശലക്ഷക്കണക്കിന് പേരാണ് ലിയോയുടെ ട്രെയ്‌ലർ കണ്ടത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രം 19ന് തിയെറ്ററുകളിലെത്തും.

അതേ സമയം ലോകേഷ് കനകരാജും വിജയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് ആരോപിച്ചു കൊണ്ടുള്ള ട്വീറ്റിൽ ലൈക് ചെയ്തതിൽ സംവിധായകൻ വിഘ്നേഷ് ശിവൻ വിജയ്, ലോകേഷ് ആരാധകരോട് മാപ്പു പറഞ്ഞു. ലോകേഷിന്‍റെ അഭിമുഖ വിഡിയോക്കൊപ്പമാ‍യിരുന്നു വിവാദമായ കുറിപ്പ്. ട്വീറ്റ് പൂർണമായും വായിക്കാതെയാണ് താൻ അതിൽ ലൈക്ക് ചെയ്തതെന്നും അതിൽ ഖേദമുണ്ടെന്നും വിഘ്നേഷ് എക്സിൽ കുറിച്ചു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്