പ്രഭാസ് നായകനായി പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ എത്തുന്ന ഹോംബാലെ ഫിലിംസിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'സലാർ' ഡിസംബർ 22ന് തിയെറ്ററുകളിൽ റിലീസ് ചെയ്യും. പ്രഭാസും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ).
ഇതിനോടകം പുതിയതായി ഇറങ്ങിയ റിലീസ് ട്രെയിലർ തീപാറുന്ന രംഗങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരു പുതു ലോകം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ. ഹോളിവുഡ് ഫിലിംസിനെ വെല്ലും വിധം മേക്കിങ് ഉള്ള ഈ ചിത്രം ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ തീർക്കുമോ എന്നാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്.
രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാർ. റിബൽ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന സലാറിൽ മലയാളികളുടെ പ്രിയ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രവി ബസ്രുർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
സലാർ കേരളത്തിലെ തീയേറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം - ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ. - മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.